ATTENTION DEFICIT HYPERACTIVITY DISORDER(പിരുപിരുപ്പ് )


Contents (അജണ്ട )

  • What is ADHD?
  • Causes of ADHD
  • Different types of ADHD
  • How can identyfy ADHD in children
  • Symptoms of ADHD
  • Diagnosis
  • Who are the right person to diagnose ADHD
  • Treatment and Solutions
  • Re-evaluation
  • Conclusion

What is Attention Deficit Hyper activity Disorder ?..

കുട്ടികളിൽ കണ്ടുവരുന്ന ഒരു അസ്വഭാവിക പെരുമാറ്റവും, അതേപോലെത്തന്നെ വേറിട്ട തരത്തിലുള്ള പ്രവർത്തന വൈകല്യവുമാണ് ADHD എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് അധികവും പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നത്. Girls-നേക്കാൾ boys-ൽ ആണു കൂടുതൽ Diagnosis ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണു് Research-ൻ്റെ കണക്ക്. ആൺകുട്ടികളിൽ Hyperactivity/ Impulsivity കൂടുതൽ കാണപ്പെടുന്നു. പക്ഷേ പെൺകുട്ടികളിൽ ഇത് Attention deficit (ശ്രദ്ധക്കുറവ് ) കൂടുതലായി കണ്ടു വരുന്നു. അതു കൊണ്ട് തന്നെ പെൺകുട്ടികൾ പഠനത്തിൽ പിന്നോക്കം പോവുന്നത് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാതെ പോകുന്നതായി കാണപ്പെടുന്നു. അതുകൊണ്ട് ഇത്തരം കുട്ടികളെ വഴക്കു പറയുകയും അടിക്കുകയും ചെയ്യുകയാണ് പതിവ്.

CAUSES OF ADHD

ഒരു കുട്ടിയിൽADHD ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ADHD ഉണ്ടാവാനുള്ള പ്രധാനകാരണം ഈ കുട്ടികളിലെ തലച്ചോറിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളുടെ ഏറ്റക്കുറച്ചിൽ കൊണ്ടുണ്ടാകുന്ന വ്യതിയാനം കൊണ്ടാണെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ബയോളജിക്കലായും , അമ്മയുടെ ഗർഭസമയത്തുണ്ടാകുന്ന ഏതെങ്കിലും ബുദ്ധിമുട്ട് കാരണമോ, അതല്ലങ്കിൽ പ്രിനേറ്റൽ ഡെലിവറി ആയതുകൊണ്ടോ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും പഠനം തെളിയിച്ചിട്ടുണ്ട്.

Attention Deficit Hyperactivity and Impulsivity Disorder; ഇതിൽ പ്രധാനമായി മൂന്നു ഘടകങ്ങൾ ഉണ്ട്.

1. Attention Deficit: ഏകാഗ്രതയില്ലാഴ്മ

2 . Hyperactivity; ഒരിടത്ത് അടങ്ങിയിരിക്കാനാവുന്നില്ല.

3 . Impulsivity; ദേഷ്യവും, ചിന്തിക്കാതെയുള്ള എടുത്തു ചാട്ടവും

ഈ മൂന്നു ഘടകങ്ങൾ ഓരോ കുട്ടിയിലും കൂടിയും കുറഞ്ഞുമിരിക്കും. ചില കുട്ടികൾക്ക് അറ്റൻഷൻ ഡെഫിസിറ്റ് ആയിരിക്കും കൂടുതൽ കാണുക, ചില കുട്ടികളിൽ ഹൈപറാക്റ്റിവിറ്റിയായിരിക്കും കൂടുതൽ, പക്ഷേ ചില കുട്ടികളിൽ എടുത്ത് ചാട്ടവും ദേഷ്യവും ആയിരിക്കും കൂടുതൽ കാണുന്നത്.

നേരെത്തെ സൂചിപ്പിച്ചതു പോലെ തന്നെ നമ്മുടെ തലച്ചോറിന്റെ Neuro transmitter- രാസപ്രവർത്തനത്തിൽ വരുന്ന ഒരു ചെറിയ വ്യതിയാനമാണ് ഇതിനു കാരണം. നമ്മുടെ തലച്ചോർ രണ്ട് ഭാഗമായിട്ടാണല്ലോ തരം തിരിച്ചിരിക്കുന്നത്.

Right brain $ Left brain
(Google pic)

Right brain functions:

പ്രധാനമായും സർഗാത്മക കഴിവുകളാണ്, അതായത് ക്രിയേറ്റിവിറ്റി, ഇമാജിനേഷൻ, ഇൻട്യൂഷൻ, ഇൻസൈറ്റ്, മ്യൂസിക് ഇങ്ങനെയുള്ള പ്രവർത്തനത്തിനു മുൻകൈ എടുക്കുന്നു. ഇനി ഇടത്തു ബ്രൈൻ എങ്ങിനെ പ്രവർത്തിക്കുന്നു എന്നു നോക്കാം.

Left Brain functions

ഇടത്ത് ബ്രൈൻ പ്രധാനമായും ലോജിക്കലായി ചിന്തിക്കാനുളള കഴിവിനെ പ്രോൽസാഹിപ്പിക്കുന്നു. അതായത് ഭാഷ, എഴുത്ത്, വായന , സയൻസ്, ഗണിതം , ന്യൂമറിക് എന്നിവ കൈകാര്യം ചെയ്യുന്നു. അതു പോലെ ആശയ വിനിമയത്തിൽ റെസ്പോൺസ് ചെയ്യുന്നതും ഇടത്ത് ബ്രൈൻ ഫംഗ്ഷനിംഗ് ചെയ്യുന്നതിലൂടെയാണ്.

How can Identify your child has ADHD ?

പലപ്പോഴും കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകരാണു് ഈ ADHD എന്ന പഠന വൈകല്യം കണ്ടു പിടിക്കുന്നത്. കാരണം മാതാപിതാക്കൾക്ക് അവരുടെ കുട്ടികളെ താരതമ്യം ചെയ്യാൻ മറ്റു കുട്ടികൾ ഉണ്ടാവണമെന്നില്ലല്ലോ… സ്കൂളിലാവുമ്പോൾ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്ഥ സ്വഭാവം കാണിക്കുന്ന കുട്ടികളെ ടീച്ചേർസ് പെട്ടെന്ന് കണ്ടു പിടിക്കും. ഇവർക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരുന്നു. അങ്ങനെയാണ് കുട്ടിയെ ഒരു പ്രൊഫഷണൽ സൈക്കോളജിസ്റ്റിനേയോ, കൗൺസിലറെയോ കൺസൾറ്റ് ചെയ്യാൻ അധ്യാപകർ സ്കൂളിൽ നിന്നും രക്ഷിതാക്കളോട് പറയുന്നത്.

മറ്റൊന്ന് കുട്ടി പൊതു സ്ഥലത്ത്, അല്ലെങ്കിൽ അവൻ്റെ peer group ൻ്റെ ഇടയിൽ നിന്നും എപ്പോഴും പരാതി വരും. അതു കൊണ്ട് തന്നെ രക്ഷിതാക്കൾക്ക് ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യാൻ നല്ല ബുദ്ധിമുട്ട് നേരിടാറുണ്ട്.

What are the Symptoms of ADHD?

HYPER ACTIVITY / IMPULSIVITY

Constant motion: ഒരിടത്ത് അടങ്ങിയിരിക്കാനാവില്ല.

Lack of Concentration: ഏകാഗ്രതയില്ലായ്മ

Talking Excessively: സംസാരം കൂടുതൽ

Frequently Forgetfull: എല്ലാ കാര്യത്തിലും മറവി കൂടുതൽ

Interrupting: മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടിച്ചു കേറി സംസാരിക്കുക.

Intruding: ക്യൂ പാലിക്കാതെ നുഴഞ്ഞു കയറുക.

Trouble Player: കളിസ്ഥലത്ത് നിയമങ്ങൾ അവഗണിക്കുക. അനാവശ്യമായി ഇടിച്ചുകയറുക.

Not Finishing Tasks: ചെയ്യുന്ന ജോലി പൂർത്തീകരിക്കാതിരിക്കുക.

Squirming and Fidgetting : അസ്വസ്ഥത കാണിക്കുക, അല്ലെങ്കിൽ കൈ കൊണ്ട് ഡെസ്കി ലോ , ഡ്രെസ്സിലോ മറ്റോ തിരുപ്പിടിച്ചു കൊണ്ടിരിക്കു ക.

Acting lmpulsively: ചിന്തിക്കാതെ എടുത്ത് ചാടി പ്രവർത്തിക്കുക.

Easily Side Tracked : വായിക്കാൻ കിട്ടിയിലെങ്കിൽ ബബ്ബബ്ബ പറഞ്ഞ് വരിവിട്ടു പോവുക.

Tharezameen per pic

Inattentiveness (ADD) ശ്രദ്ധക്കുറവ് എന്ന ഈ ഘടകം പ്രായം കൂടുംതോറും ഇത് കൂടിക്കൂടി വരും അതുകൊണ്ട് ഈ പ്രശ്നം ഇവരുടെ പ0നത്തിനെ ബാധിക്കും, ജോലിയെ ബാധിക്കും.പല മേഖലയിലും ഇവർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരും. സ്കൂളിലാവുമ്പോൾ പുസ്തകം, പെൻ, പെൻസിൽ, സ്കെയിൽ ഇതെല്ലാം ഇവർ കളഞ്ഞു വരും. ജോലി ചെയ്യുകയാണെങ്കിൽ പല കാര്യങ്ങളും വിട്ടു പോവും, മറന്നു പോവും. ഒരു പക്ഷേ ഇത് ഇവരുടെ ജീവിത രീതിയെ തന്നെ ബാധിക്കാൻ സാധ്യത ഏറി വരുന്നു.

Hyperactivity: പിരു പിരുപ്പ് അല്ലെങ്കിൽ ഓവറാക്റ്റിവ് ഈയൊരു ഘടകം പ്രായം കൂടുന്നതിനനുസരിച്ച് കുറഞ്ഞ് വരുന്നതാണ്. കുട്ടികൾക്ക് പക്വത വരുന്നതിനനുസരിച്ച് പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നതാണ്.

Impulsivity: ഈയൊരു ഘടകം വലിയൊരു പ്രശ്നം തന്നെയാണ്. എന്നു വെച്ചാൽ ഇത് പ്രായം കൂടുംതോറും എടുത്ത് ചാട്ടവും, ദേഷ്യവും കൂടുന്നതായി കണ്ടു വരുന്നു.അമിതമായ ദേഷ്യം പലപ്പോഴും ജീവിതത്തിൽ ഒരു വില്ലനായി നിൽക്കുകയും, Substance Abuse ,Alcohol, Drugs use പോലെയുള്ള തെറ്റായ വഴിയിലേക്ക് വഴുതിപ്പോവാനും സാധ്യത ഏറെയാണ്.

പൊതുവേ ഇത്തരം കുട്ടികൾ എല്ലാ കാര്യങ്ങളിലും വളരെ വേഗത്തിലായിരിക്കും. സ്കൂളിൽ പോവുകയാണെങ്കിൽ ബാഗും കൈയിൽ കിട്ടിയ പുസ്തകവും എടുത്ത് പെട്ടെന്ന് ഓടിപ്പോവും. അധ്യാപകർ എഴുതാനും വായിക്കാനും പറയുമ്പോൾ കുട്ടിയുടെ കൈയിൽ വേണ്ട പുസ്തകമോ പെൻസിലോ ഉണ്ടാവില്ല. വീട്ടിലാണെങ്കിൽ പെട്ടെന്നു എണീറ്റ് എല്ലാ കാര്യവും ചെയ്യും. പക്ഷേ ടോയ്ലറ്റിൽ പോയാൽ ക്ലോസറ്റ് പുഷ് ചെയ്യാൻ മറക്കും. ചിലപ്പോൾ ബ്രഷ് ചെയ്യാൻ മറക്കും. ഇനി ഭക്ഷണം കഴിക്കുകയാണെങ്കിൽ വാരിവലിച്ചു കഴിക്കുന്ന തായി കാണാം .നല്ലവണ്ണം ചവച്ചരച്ചു കഴിക്കാൻ ഇവർക്ക് ക്ഷമയുണ്ടാവില്ല. ഇത്തരം കുട്ടികൾ കലോറി കൂടിയ ഭക്ഷണമാണ് കൂടുതലും ഇഷ്ടപ്പെടുന്നത്. നോൺ വെജിറ്റേറിയനും, ഫാസ്റ്റ്ഫുഡിനോടും ആയിരിക്കും ഇവർ കൂടുതൽ പ്രിയം കാണിക്കുക.

ADHD ഉള്ള കുട്ടികൾക്ക് Learning disabilities അഥവാ പ0ന വൈകല്യങ്ങളും കണ്ടു വരുന്നു. എന്നാൽ ഇത്തരം കുട്ടികൾക്ക് ബുദ്ധിക്ക് കുറവൊന്നുമില്ല എങ്കിലും തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററിലെ വൈകല്യം കാരണം ചില കാര്യങ്ങൾ ഗ്രഹിക്കാനുള്ള ബുദ്ധിമുട്ട് കാണപ്പെടുന്നു. ഇവ ഏതൊക്കെയെന്നു നോക്കാം.

Dyടlexia: Reading disability, ഇത്തരം കുട്ടികൾക്ക് വായിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. പല അക്ഷരങ്ങളും ഇവർക്ക് മാറിപ്പോവും അല്ലെങ്കിൽ തല തിരിച്ചു വായിക്കും. കൂട്ടി വായിക്കുമ്പോൾ അക്ഷരങ്ങൾ മറന്നു പോവും, വരി വിട്ടു പോവും.

Dysgraphia: writing disabities, എഴുതാനുള്ള ബുദ്ധിമുട്ട് കാണപ്പെടുന്നു. ഇത്തരം കുട്ടികളുടെ നോട്ട് ബുക്കുകൾ പലപ്പോഴും incomplete ആയിരിക്കും, ഒരു ഓർഡറില്ലാതെ എവിടെയൊക്കെയോ കുത്തിക്കുറിച്ച് വെക്കും. വാക്കുകൾക്കിടയിൽ ഗ്യാപ് കൊടുക്കാതെ നിരത്തിയെഴുതും. അമർത്തിയെഴുതി പലപ്പോഴും നോട്ട് ബുക്ക് കീറിപ്പോവും. എഴുതുമ്പോൾ അക്ഷരങ്ങൾ മനസ്സിൽ കേറി വരാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നു. slow writing ആയതു കൊണ്ട് ബ്ലാക്ക് ബോർഡ് കോപി ചെയ്യാൻ പറ്റാതെ വരുന്നു. ബെല്ലടിക്കുന്നതിന് മുമ്പ് കുട്ടിക്ക് എഴുതാനാവില്ല. അത്കൊണ്ട് ടീച്ചേർസിന്റെ വഴക്ക് എപ്പോഴുംകേൾക്കേണ്ടിവരുന്നു.

Dyscalculia: Mathematical disabilities, കണക്കു കൂട്ടാനും, കുറക്കാനും, ഹരിക്കാനും ഇത്തരം കുട്ടികൾക്ക് ബുദ്ധിമുട്ട് കാണപ്പെടുന്നു. ക്യൂ പാലിക്കാനും, റൂൾസും റിഗുലേഷൻ പാലിക്കാനും ഇവർക്ക് വലിയ ബുദ്ധിമുട്ടാണ്.

ഇത്തരം കുട്ടികൾ കളിക്കാൻ മിടുക്കരാണെങ്കിൽ കൂടിയും ശ്രദ്ധക്കുറവും, മറവിയും കാരണം തെറ്റുകൾ വരുത്തിക്കൊണ്ടിരിക്കും. അതു കൊണ്ട് ഒരു ടീമിൽ കളിക്കാനുള്ള അവസരം നഷ്ടപ്പെടാൻ സാധ്യത കൂടുതലാവുന്നു.

WHO CAN DAIGNOSE ADHD ?..

സൈക്യാട്രിസ്റ്റ്

സൈക്കോളജിസ്റ്റ്

പീഡിയാട്രീഷൻ

ന്യൂറോളജിസ്റ്റ്

പ്രൊഫഷണൽ കൗൺസിലർ

സോഷ്യൽ വർക്കർ

HOW ADHD IS DIAGNOSIS

ADHD ഡയനോസ് ചെയ്യാൻ ഇന്ന് മാർക്കറ്റിൽ Available DSM – 5 ആണ്

Inattentive, Hyperactivity or combined Type-ൽ പറഞ്ഞ സിംറ്റങ്ങളിൽ ചുരുങ്ങിയത് 6 എണ്ണമെങ്കിലും കാണാനായാൽ മാത്രമേ കുട്ടിക്ക്/അഡൽറ്റ്സിന് ADHD ഉണ്ടെന്ന്‌ പറയാനാവുകയുള്ളൂ.. മാത്രമല്ല ഇത്തരം സിംറ്റoസ് ഒന്നിലധികം സെറ്റിംഗ്സിൽ ഒന്നുകിൽ വീട്, സ്കൂൾ or friends ഇവിടെയൊക്കെ പ്രവർത്തിക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ADHD വൈകല്യം ഉണ്ടെന്നു അനുമാനിക്കാം..

TREATMENT /

SOLUTIONS

  • Condinual support from family and others
  • physical Exercise
  • CBT (cognitive behavioral therapy)
  • Meditation
  • Medication

Solutions( (പരിഹാര മാർഗ്ഗങ്ങളും)

Attention ( ശ്രദ്ധ) ഉണ്ടാക്കിയെടുക്കാൻ കുറച്ച് കാര്യങ്ങൾ. Reduce Screen Time: TV, computer, Vedio Game, and Mobile എന്നീ സ്ക്രീൻ വിശ്വൽസ് പരമാവധി കുറക്കുക. കാരണം സ്ക്രീനിലുള്ള content മാറി മറിഞ്ഞു കൊണ്ടിരിക്കും, അതിനൊടൊപ്പം കുട്ടിയുടെ മനസ്സ് മാറിക്കൊണ്ടിരിക്കും. ഏകാഗ്രത ഉണ്ടാക്കിയെടുക്കാൻ പുസ്തകങ്ങൾ വായിപ്പിക്കാം. ഇവിടെ അക്ഷരങ്ങളും പേജുകളും ക്രമാതീതമായി മാത്രമേ മാറുകയുള്ളു. വായിക്കുമ്പോൾ വിരലോ സ്കെയിലോ വെച്ച് വരികൾ തെറ്റാതെ ശ്രദ്ധ കൂട്ടാം.

* Hyperactivity: ഒരിടത്ത് അടങ്ങിയിരിക്കുന്നതിനു വേണ്ടി കുട്ടിയുടെ കൂടെ ചെസ്സ് കളിക്കാം. പാമ്പും കോണിയും കളിക്കാം. പടം വരക്കാൻ പ്രേരിപ്പിക്കാം. Brain skill വർദ്ധിപ്പിക്കാനുള്ള Pussles വാങ്ങിക്കൊടുക്കാം. എങ്കിലും ഒരു കണ്ടീഷൻ വെക്കണം. ഇത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കണം. ഓരോ ടാസ്ക് പൂർത്തിയാക്കിയാൽ പ്രോൽസാഹന സമ്മാനങ്ങൾ ഓഫർ ചെയ്യാം. ഇവയൊക്കെ ഒരിടത്ത് അടങ്ങിയിരിക്കാനുള്ള മാർഗ്ഗങ്ങളാണ്.

Impulsivity: ഇത്തരം കുട്ടികൾക്ക് ക്ഷമ വളരെ കുറവായിരിക്കും. അതു കൊണ്ട് തന്നെ ഇവരുടെAttention span ശരാശരി 10 മുതൽ 15 മിനുട്ടിന് ഇടയിലുള്ള സമയമായിരിക്കും. അതിനാൽ ഓരോ പത്തു മിനിട്ടിൽ ഒരു 2 മിനിട്ട് ബ്രേക്ക് കൊടുക്കണം. വെള്ളം കുടിക്കാനോ ടോയ്ലറ്റിൽ പോവാനോ അനുവദിക്കാം. ഈ ബ്രേക്കിൽ പുറത്ത് പോവാനോ screen കാണാനോ അനുവദിക്കരുത്. ഇങ്ങനെ ഒരു മണിക്കൂർ 4 session ആയിട്ട് ആക്റ്റിവിറ്റീസ് കൊടുത്ത് കുട്ടിയെ പഠനത്തിൽ താല്പര്യം ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇവരുടെ ശ്രദ്ധ തിരിഞ്ഞു പോവുകയാണെങ്കിൽ പേര് വിളിക്കുകയോ, ദേഹത്ത് തട്ടുകയോ ചെയ്താൽ കുട്ടിയുടെ ശ്രദ്ധ വീണ്ടെടുക്കാവുന്നതാണ്.1:1 എന്ന തോതിൽ ഒരു കുട്ടിക്ക് ഒരു ട്യൂട്ടർ എന്ന concept ആണ് ഇത്തരം കുട്ടികൾക് അനുയോജ്യമായത്. ഇതെല്ലാം Behavioral Therapy – യിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. അപ്പോൾ പേരൻറ്സ് അവരുടെ സമയം കുട്ടിക്കു വേണ്ടി കണ്ടെത്തണം. അല്ലെങ്കിൽ ഒരു കൗൺസിലറുടെ സഹായത്തോടെ കുട്ടിയുടെ ചികിൽസ ആരംഭിക്കാവുന്നതാണ്. രണ്ടോ മൂന്നോ മാസം trial period ആയി വെക്കാം. ഈ trial – ന് level – 1 എന്നാണ് പറയുന്നത്.

ADHD എന്ന ഈ Disorder കുറച്ച് കൂടി moderate or Severe ആണെങ്കിൽ മരുന്നുകളിലേക്ക് പോവേണ്ടി വരും. പാർശ്വഫലങ്ങൾ ഒട്ടും ഇല്ലാത്ത മരുന്നുകളാണ് ഇത്തരം രോഗത്തിനു ഉപയോഗിക്കുന്നത്. ഒരു psychiatrist അല്ലെങ്കിൽ ഒരു paediatrician ,ഇവരുടെ സഹായത്തോടെ Medication എടുക്കാവുന്നതാണ്.

Re- Evaluation

ADHD യുള്ള ഇത്തരം കുട്ടികൾക്ക് ട്രീറ്റ്മെൻ്റ് കിട്ടിയാൽ ചിലപ്പോൾ മാറ്റങ്ങൾ വന്നേക്കാം. for example:-

ഇനീഷ്യൽ സ്റ്റേജിൽ Hyperactivity /impul sive ആയിരുന്നവർ ചിലപ്പോൾ Inatte ntive ആയി മാറിയേക്കാം. Adults ചിലപ്പോൾ combined type ആയി മാറിയേക്കാം. ഇത് ഇവരുടെ Daily life നെ ബാധിച്ചേക്കാം. അത് കൊണ്ട് Re-evaluation is important to both treatment and well being.

conclusion

Now I’m going to conclude my topic . I have referred a lot of books to make this presentation . One of the books I referred “The study of diseases in children” The author of the books Sir . George Federic Still , a British pediatritian. Moreover l have read a lots of News letters from the website and I have a website , In my website I have posted a few posts , That I learnt well. ADHD വലിയൊരു രോഗമല്ല, എങ്കിലും എത്രയും നേരെത്തെ തന്നെ കുഞ്ഞുങ്ങളിലുള്ള ഈ അസ്വഭാവിക പെരുമാറ്റം കണ്ടു പിടിച്ച് കൃത്യസമയത്ത് തന്നെ ട്രയിനിംഗും, ചികിൽസയും, ബിഹേവിയറൽ തെറാപിയും കൊടുക്കുകയാണെങ്കിൽ കുട്ടികൾക്ക് അവരുടെ പ0ന കാര്യങ്ങൾ സുഖമമായി മുന്നോട്ട് കൊണ്ടുപോവാനും അവരുടെ കരിയറിൽ ശോഭിക്കാനും കഴിയുന്നതാണ്. അതിനായി രക്ഷിതാക്കളും, അധ്യാപകരും, സമൂഹവും ഒരു പോലെ മുൻകൈ എടുത്ത് കുട്ടികളുടെ ഭാവിക്കു വേണ്ടി പ്രവർത്തിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയാണ് എന്ന് ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു.

https ://ramlavengoli.info

thank you.

by

ramlasblossom

കുട്ടികളിലുള്ള വാശിയും ദേഷ്യവും ഒരു രോഗമാണോ?… ചികിൽസിച്ച് മാറ്റാനാവുമോ?..


കുസൃതിയും വികൃതിയുമില്ലാത്ത കുഞ്ഞുങ്ങൾ വളരെ വിരളമായിരിക്കും അല്ലേ?….

ശരിയാണ്.. കുട്ടികളായാൽ കുറച്ച് കുസൃതിയും വികൃതിയും വാശിയുമൊക്കെയാവാം.

ഇതൊക്കെയില്ലെങ്കിൽ പിന്നെന്ത് കുട്ടികളാ… ഇങ്ങനെയും ചോദിക്കാറുണ്ട് നമ്മൾ. അല്ലേ?….

Third party pic

പക്ഷേ ഈ വികൃതിയും കുസൃതിയും അമിതമായാലോ?….

മൂന്നാം വയസ്സിൽ മൂച്ചി പിരാന്ത് നാലാം വയസ്സിൽ നട്ടപിരാന്ത് എന്നൊക്കെ കുട്ടികളുടെ വികൃതിയെ പേരിട്ടു വിളിക്കാറുണ്ട് അല്ലേ?…

third Party pic

പക്ഷേ പലപ്പോഴും കുട്ടികളുടെ വാശിക്ക് മുമ്പിൽ അഛനമ്മമാർ തോറ്റു കൊടുക്കേണ്ടി വരുന്നത് സാധാരണ കാഴ്ചയാണ്. മറ്റു ആളുകളുടെ മുമ്പിൽ ഒരു നാണക്കേടാവേണ്ട എന്ന് കരുതി അനുവദിച്ചു കൊടുക്കാറുമുണ്ട് രക്ഷിതാക്കളിൽ പലരും . ഇത്തരം കുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താൻ എന്തു ചെയ്യാനാവും അഛനമ്മമാർക്ക്?… നമുക്ക് ഇതിലേക്കൊന്നു കണ്ണു തുറക്കാം.

ഈ വികൃതി അല്ലെങ്കിൽ പിരുപിരുപ്പ് ഒരു സ്വഭാവ വൈകല്യമാണെങ്കിലും ഇതൊരു രോഗത്തിന്റെ ലക്ഷണം കൂടിയാണെന്ന് രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്.

ഈ സ്വഭാവ വൈകല്യത്തെ ഡോക്ടർമാരും മനശാസ്ത്രവിദഗ്ദരും വിളിക്കപ്പെടുന്നത് Attention Deficit Hyperactivity Disorder (ADHD) എന്നാണ്.

തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററിലുള്ള രാസപ്രവർത്തനത്തിന്റെ ഏറ്റക്കുറച്ചിലാണ് ഇതിനു കാരണമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 5% മുതൽ 7% വരെ കുട്ടികളിൽ ഇന്ന് ഈ സ്വഭാവവ്യത്യാസം കണ്ടു വരുന്നു. ഇത്തരം കുട്ടികളുടെ സ്വഭാവ വൈകല്യത്തെ തിരിച്ചറിയാതെ അഥവാ ചികിൽസിക്കാതെ പോവുന്നു എന്നതാണ് ഒരു ദയനീയ അവസ്ഥ നമ്മുടെ ചുറ്റും കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ ഇത്തരം കുട്ടികൾക്ക് സമൂഹത്തിൽ നിന്നും ഒരു അവഹേളനം സഹിക്കേണ്ടി വരികയും അവർ ചിലപ്പോൾ വഴി തെറ്റി സഞ്ചരിക്കാനുള്ള സാധ്യതയും, അതുപോലെ മറ്റു സബ്സ്റ്റൻസ് അബ്യൂസിലേക്കും വഴിമാറിപ്പോവുന്നതായും കണ്ടുവരുന്നു.

Attention deficit: ശ്രദ്ധക്കുറവ് ഒരു പ്രധാന പ്രശ്നമാണ് ഇത്തരം കുട്ടികളിൽ. ഇവർക്ക് ഒരഞ്ചു മിനിറ്റിൽ കൂടുതൽ ശ്രദ്ധ ഒരിടത്തും കേന്ദ്രീകരിക്കാനാവില്ല. ഈ കുട്ടികളുടെ മനസ്സ് എപ്പോഴും ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ ടീച്ചർ പഠിപ്പിക്കുന്നതൊന്നും ഈ കുട്ടിയുടെ ബോധ മനസ്സിലേക്കോ അല്ലെങ്കിൽ ഉപബോധമനസ്സിലേക്കോ എത്തുകയുമില്ല. അങ്ങനെ പ0നം ഒരു പീഡനമാവുന്നു. മണ്ടനെന്നും മടിയനെന്നുമുള്ള പുതിയ പേരുകൾ സ്വീകരിക്കേണ്ടി വരുന്നു. ക്ലാസ്സിൽ എപ്പോഴും ഒരു പരിഹാസ കഥാപാത്രമായി അവതരിക്കപ്പെടുന്നു. അങ്ങനെ പഠനം തന്നെ വേണ്ടെന്നു വെച്ച് സ്കൂൾ drop out ചെയ്യുന്ന കുട്ടികളും നിരവധിയുണ്ട്. മറ്റൊരു പ്രശ്നമാണ് മറവി. ബാഗ്, ടിഫിൻ, പെൻസിൽ, കുട ഇവയൊക്കെ എപ്പോഴും സ്കൂളിൽ മറന്നുവെക്കും. എത്ര പറഞ്ഞാലും ഇവരിത് ആവർത്തിച്ചുകൊണ്ടിരിക്കും . ഇത്തരം കുട്ടികളുടെയൊരു അശ്രദ്ധയും മറവിയും കാരണമാണിത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

Hyperactivity: ഓവറാക്റ്റീവ് അല്ലെങ്കിൽ അമിതമായ വികൃതി, ഇത്തരം കുട്ടികൾക്ക് ഒരിടത്ത് അടങ്ങിയിരിക്കാനാവില്ല. വീട്ടിലായാലും സ്കൂളിലായാലും മറ്റു പൊതുസ്ഥലത്തായാലും ഇവരുടെ പ്രവർത്തനങ്ങൾ ആലസ്യമില്ലാതെ തുടരും. ഓടിയും ചാടിക്കേറിയും തട്ടിച്ചും പൊട്ടിച്ചുo ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടേയിരിക്കും. സഹപാഠികളെയും, ഇളയ കുട്ടികളെയും ഉപദ്രവിക്കും. ഇത്തരം കുട്ടികൾക്കെപ്പോഴുമൊരു പിരുപിരുപ്പായിരിക്കും. അങ്ങനെ എല്ലാവരുടെയും കണ്ണിൽ ഒരു നോട്ടപ്പുള്ളിയായി മാറും ഇത്തരം കുട്ടികൾ

Impulsivity: എടുത്തു ചാട്ടം; അതായത് ആരോട്?, എന്തിന്? എപ്പോൾ എന്നൊന്നും ചിന്തിക്കാതെ പെട്ടെന്നു പ്രതികരിക്കുക. തർക്കുത്തരം പറയുക. ചിന്തിക്കാതെ പ്രവർത്തിക്കക, എന്തിനും ഏതിനും പെട്ടെന്ന് ദേഷ്യം പിടിക്കുക, പല വേണ്ടാത്ത അബദ്ധങ്ങളിലും ചെന്നുചാടുക. കുടുംബത്തിലുള്ളവരുമായോ അല്ലെങ്കിൽ കൂട്ടു കാരുമായോ വഴക്ക് ഉണ്ടാക്കുക. കുടുംബ ബന്ധങ്ങളിലും പ്രശ്നങ്ങൾ നേരിട്ടേക്കാനിടയുണ്ട് ഇത്തരം കുട്ടികൾക്ക്. പെട്ടെന്നുള്ള എടുത്തു ചാട്ടം പലപ്പോഴും വില്ലനായി വരും ഇവർക്ക്. ഇതൊക്കെയാണ് ഈ സ്വഭാവത്തിന്റെ ലക്ഷണങ്ങൾ.

ഈ സ്വഭാവവ്യതിയാനങ്ങൾ ഈ കുട്ടികൾ അറിഞ്ഞു കൊണ്ടു ചെയ്യുന്നതല്ല. ബുദ്ധിയുടെ കുറവുമല്ല. അത് അവരുടെ ബ്രൈനിലുള്ള രാസപ്രവർത്തനത്തിന്റെ ഏറ്റക്കുറച്ചിലാണെന്ന് ഞാൻ മുൻപ് സൂചിപ്പിച്ചുവല്ലോ … രക്ഷിതാക്കളും ടീച്ചേർസും സഹപാഠികളും ഇത്തരം കുട്ടികളെ മനസ്സിലാക്കി ഇവരെയും കൂടെക്കൂട്ടി പ0നപാഠ്യപദ്ധതിയിലേക്ക് നയിക്കുകയാണെങ്കിൽ ഇത്തരം കുട്ടികൾക്കും നല്ലൊരു ഭാവി നിഷ്പ്രയാസം ഉണ്ടാക്കാം. അവർക്കും ഈ സമൂഹത്തിൽ നല്ലൊരു റോൾ കിട്ടുകയും ചെയ്യും.

ADHDയുള്ള കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ നമുക്ക് തിരിച്ചറിയാനാവും. ഇങ്ങനെയൊക്കെയാണെങ്കിലും ഈ കുട്ടികൾ മറ്റു പല മേഖലകളിലും ശോഭിക്കാറുമുണ്ട്. അത് ഒരു പക്ഷേ സ്പോട്സിലാവാം, ഡാൻസിലാവാം ,ചിത്രം വരക്കുന്നതിലാവാം, ചില കുട്ടികൾ മ്യൂസിക് നന്നായി ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇന്ന് ലോകത്ത് അറിയപ്പെടുന്ന പല മഹാൻമാരും ,ബിസിനസ്സ് കാരുംADHD ഉള്ളവരായിരുന്നുവെന്ന് നിങ്ങളിൽ പലരും കേട്ടിട്ടുണ്ടായിരിക്കാം. ആൽബർട്ട് ആൽവാ എഡിസൺ, നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, പിന്നെ സൂപ്പർസ്റ്റാർ അഭിഷേക് ബച്ചൻ ഇങ്ങനെ ഒരു പാട് ഉദാഹരണങ്ങൾ നമുക്ക് എടുത്ത് പറയാനാവും. ഇങ്ങനയൊക്കെയാണെങ്കിലും എത്രയും നേരെത്തെതന്നെ ഈ കുട്ടികളെ ഒരു ഡോക്ടറുടേയോ, പ്രൊഫഷണൽ സൈക്കോളജിസ്റ്റിന്റെ യോ അല്ലെങ്കിൽ ഒരു കൗൺസിലറുടെയോ സാന്നിധ്യത്തിൽ ബിഹേവ്യർ മോഡിഫിക്കേഷൻ ചെയ്യാനാവും. അതിനു വേണ്ട ബിഹേവ്യർ തെറാപിയുണ്ട്. മെഡിസിൻസുണ്ട്. രക്ഷിതാക്കൾക്കും, ടീചേർസിനും, ഇങ്ങിനെയുള്ള കുട്ടികൾക്കും പാലിക്കേണ്ട നിർദ്ദേശങ്ങളും കൗൺസിലിംഗും ഉണ്ട്. കുട്ടികളുടെ പ0നത്തിനും പരിചരണത്തിനും അനിവാര്യമായ എല്ലാ ഘടകങ്ങളും ഉൾക്കൊണ്ട് ഇങ്ങനെയുള്ള കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടുപിടിച്ച് അവർക്കു വേണ്ട പരിചരണം കൊടുക്കുകയും, ആന്റി സോഷ്യൽ ആവാതെ വളർത്തിക്കൊണ്ടുവരാനും സഹായിക്കും. കുട്ടികളുടെ ഇടയിൽ ഇന്ന് കൂടുതലായി കണ്ടുവരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, പുകവലി ഇതുപോലുള്ള മറ്റു പല സബ്സ്റ്റൻസ് അബ്യൂസ് ഇത്തരം കുട്ടികളിൽ കൂടുതലായി കണ്ടു വരുന്നു. എത്രയും നേരെത്തെയുള്ള ഒരു ട്രീറ്റ്മെന്റിലൂടെ പരിഹാരം കണ്ടെത്തിയാൽ ഈ കുട്ടികളുടെ സ്വഭാവത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാനാവും.

അതുകൊണ്ടുതന്നെ സമൂഹവും രക്ഷിതാക്കളും അധ്യാപകരും മനസ്സുവെച്ച് ഇത്തരം കുട്ടികളെ സഹായിക്കുകയാണെങ്കിൽ ഇവരുടെ ഭാവി ജീവിതത്തിനും അതുപോലെത്തന്നെ സമൂഹത്തിനും, രാജ്യത്തിനും നല്ലൊരു പൗരൻമാരെ നഷ്ടപ്പെടുത്താതിരിക്കാം.

by Ramla Blossom , counselor, Contact No: 8547 910 139

നിങ്ങളുടെ കുട്ടി പoനത്തിൽ പിന്നോക്കമാണോ?..


child psychologist

Tharezameen per

മക്കൾ നന്നായി പഠിക്കണം പഠിച്ച് നല്ലൊരു നിലയിൽ എത്തണം എന്നത് എല്ലാ രക്ഷിതാക്കളുടെയും വലിയൊരു സ്വപ്നമാണ്.ഒരു പക്ഷേ നമ്മുക്ക് എത്തിപ്പെടാൻ പറ്റാത്ത മേഖലയിൽ നമ്മുടെ മക്കൾക്ക് എത്തിപ്പെടാനാവും, അങ്ങനെ നമ്മുടെ സ്വപ്നം നമ്മുടെ കുട്ടികളിലൂടെ സാക്ഷാൽകരിക്കപ്പെടാനുള്ള ഒരു തത്രപ്പാട് എല്ലാ രക്ഷിതാക്കളിലും കണ്ടു വരുന്നു, അതു കൊണ്ടു തന്നെ രക്ഷിതാക്കളുടെ അങ്കലാപും പരാതിയും കൂടി വരുന്നു, എന്റെ കുട്ടി പഠിക്കുന്നില്ല, പഠിപ്പിൽ ശ്രദ്ധിക്കുന്നില്ല. മടിയനാണ്, മണ്ടനാണ് എന്നൊക്കെ പറഞ്ഞു കുട്ടികളെ കുറ്റപ്പെടുന്ന ഒരവസ്ഥ പലപ്പോഴും കാണാറുണ്ട്. എന്താനിതിനു കാരണ മെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എന്താണ് ഇത്തരം കുട്ടികളുടെ പ്രശ്നങ്ങൾ? എന്തുകൊണ്ടാണ് ഈ കുട്ടികൾ പഠനത്തിൽ പുറകോട്ട് പോകുന്നത്?

അതിനെക്കുറിച്ചുള്ള ചെറിയൊരു അറിവാണ് ഞാനിവിടെ പങ്കുവെക്കുന്നത്

ഈയൊരു കാര്യം രക്ഷിതാക്കൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ കുട്ടിയും ഒരു വ്യക്തിയാണ്, വ്യത്യസ്ഥ സ്വഭാവവുമാണ്. ഓരോ കുട്ടിയും ജനിക്കുന്നത് വ്യത്യസ്ഥ സ്വഭാവവും , വേറിട്ട അഭിരുചികളുമായിട്ടാണ്.ഒരു രക്ഷിതാവിന്റെ തന്നെ കുട്ടികൾ പല വ്യത്യസ്ഥ കഴിവുകളും സ്വഭാവവുമായിരിക്കും. ഒരാൾ പാടാനുള്ള കഴിവാണെങ്കിൽ മറ്റേയാൾക്ക് വരയ്ക്കാനാവും, അതുമ ല്ലെങ്കിൽ മറ്റേയാൾക്ക് ക്രിയേറ്റീവിൽ ആയിരിക്കും കഴിവ്, അത് കൊണ്ടു തന്നെ ഒരു കുട്ടിയെയും മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യാൻ പാടില്ല എന്നതാണ് ആദ്യമായി എനിക്ക് പറയാനുള്ളത്.

മറ്റൊരു പ്രധാനകാര്യം കുട്ടികളിലുണ്ടാകുന്ന പoന വൈകല്യമാണ്(Learning Disability) . വായിക്കാൻ ബുദ്ധിമുട്ടുണ്ടാവുക (dyslexia), എഴുതാനുള്ള പ്രയാസം (dysgraphia) ,ഗണിത പഠനത്തിലുള്ള പ്രയാസം (dyscalculia), പിരുപിരുപ്പ് ADHD(Attention Deficiency Hyper Activity Desorder), പേടി(Phobia) ഇങ്ങനെ പല വൈകല്യങ്ങൾ കുട്ടികളിൽ കണ്ടു വരുന്നു.

ADHD: ഇത്തരം കുട്ടികൾക്ക്‌ ഒരു പ്രത്യേക കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിമുഖത കാണിക്കും, ഇവർക്ക് അടങ്ങി ഒരു സ്ഥലത്ത് ഇരിക്കാൻ വലിയ ബുദ്ധിമുട്ടാണ്, ഓടിച്ചാടിക്കളിച്ചുകൊണ്ടിരിക്കും, മറ്റുള്ള കുട്ടികളെ പഠിക്കാനും സമ്മതിക്കില്ല, രക്ഷിതാക്കളെയും ടീച്ചേർസിനെയും അനുസരിക്കാനും വിമുഖത കാണിക്കും, പൊതുവേ വികൃതി കുറച്ച് കൂടുതലായിരിക്കും ഇത്തരം കുട്ടികൾക്ക്.

Dyslexia:

ചില കുട്ടികൾക്ക് വായിക്കാൻ ബുദ്ധിമുട്ട് നേരിടും, അക്ഷരങ്ങൾ മനസ്സിൽ നിർത്താൻ ബുദ്ധിമുട്ടാണ്, ഓരോ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ വളരെ പ്രയാസപ്പെടും. mirror reading ഇവരുടെ ഒരു സ്വഭാവമാണ് b വായിക്കുന്നത് dആയിട്ടാവും P വായിക്കുന്നത് q ആയിട്ടും അതുപോലെ ,7, 6, 9, സ,ഡ ഇതുപോലുള്ള അക്ഷരങ്ങൾ എപ്പോഴും മാറിപ്പോവും.പിന്നെ ഊഹിച്ചു വായിക്കൽ ഇവരുടെ ഒരു ശീലമാണ്, ഒരു ഉദാഹരണത്തിനു് സാവധാനം എന്ന വാക്ക് കണ്ടാൽ ഉടനെ സമാധാനം എന്നായിരിക്കും വായിക്കുക.

Dysgraphia: ഈ പ്രശ്നമുള്ള കുട്ടികൾക്ക് എഴുതാൻ വളരെയധികം പ്രയാസം നേരിടും, എപ്പോഴും എഴുതാൻ പിന്നിലാവുo ,പെൻസിലും പെന്നുo പുസ്തകത്തിൽ അമർത്തി എഴുതുകയും അതുകൊണ്ട് തന്നെ പുസ്തകം കീറിപ്പോവുകയും ചെയ്യും, മാത്രമല്ല ഈ കുട്ടികളുടെ നോട്ട് ബുക്ക് എപ്പോഴും അപൂർണമായിരിക്കും, അതു കൊണ്ട് തന്നെ പരീക്ഷക്കു മാർക്ക് വളരെ കുറവായിരിക്കും. ടീച്ചേർസിന്റെ ശകാരം ആവോളം കിട്ടുകയും ചെയ്യും.

Dyscalculia: ഈയൊരു പ്രശ്നമുള്ള കുട്ടികൾക്ക് ഗണിതത്തിൽ (Mathematics)വലിയ ബുദ്ധിമുട്ടാണ്, ചെറിയ സംഖ്യ പോലും കൂട്ടാനും കുറക്കാനും ഹരിക്കാനും ഇവർക്ക് ബുദ്ധിമുട്ടാണ്. അതുപോലെതന്നെ ഓർഡറിൽ എണ്ണാനും എഴുതാനും കഴിയില്ല, ഇങ്ങനെ ഒരു പ്രത്യേക വിഷയത്തിൽ വിഷമം നേരിടുമ്പോൾ കുട്ടിക്ക് ക്ലാസിൽ വരാൻ ഇഷ്ടമില്ലാതാവും തലവേദന, വയറുവേദന എന്നൊക്കെ പറഞ്ഞ് കുട്ടി ക്ലാസിൽ നിന്ന് മാറി നിൽക്കും. ആ വിഷയം പഠിപ്പിക്കുന്ന ടീച്ചറിനോടും ആ വിഷയത്തിനോടും കുട്ടി ഇഷ്ടക്കേട് കാണിച്ചു കൊണ്ടിരിക്കും.

Phobia: ഇതൊരു തരം പേടിയാണ്. പരിക്ഷാ പേടി കണക്കിൽ പേടി, ഉയരത്തിൽ നിൽക്കാൻ പേടി, ചില ടീച്ചേർസിനെ പേടി ഇങ്ങനെ പോവുന്ന ഇവരുടെ കാര്യങ്ങൾ.

ഇങ്ങനെയുള്ള പല പ്രശ്നങ്ങളാണ് പഠന വൈകല്യങ്ങളുള്ള കുട്ടികളിൽ പ്രധാനമായിട്ടു കണ്ടു വരുന്നത്.ഈ കുട്ടികളുടെ പഠന വൈകല്യം തിരിച്ചറിഞ്ഞാൽ ഒരു പ്രൊഫഷണലിസ്റ്റിന്റെ സഹായത്തോടെ ഇത്തരം കുട്ടികൾക്ക് ഒരു റെമഡിയൽ കോച്ചിംഗ് കൊടുക്കുന്നത് നല്ലതായിരിക്കും. ഇത്തരം കുട്ടികൾക്ക് വിശ്വൽ ആയിട്ടും പ്രാക്റ്റിക്കൽ ആയിട്ടും, കുറച്ചു കൂടി രസകരമായിട്ട് പാഠ്യപദ്ധതി തയ്യാറാക്കി, ഒരു പഠന പാഠ്യ ടൈം ടേബിൾ തന്നെ വെക്കുകയാണെങ്കിൽ ഈ കുട്ടികളെയും പഠനത്തിൽ ഒരു പരിധി വരെ മുന്നോട്ട് കൊണ്ടുവരാൻ രക്ഷിതാക്കൾക്കും ടീച്ചേർസിനും കഴിയുന്നതാണ്.

ലേണിംഗ് ടിസബിലിറ്റി പൂർണ്ണമായി മാറ്റാനാവില്ലെങ്കിലും, അവരുടെ അഭിരുചി കണ്ടെത്തി ആ കുട്ടികൾക്ക് വേണ്ട പ്രോൽസാഹനം കൊടുത്ത് അവരെയും നല്ല ഒരു വ്യക്തിത്വമുള്ള, കഴിവുള്ള കുട്ടിയായി വളർത്തി കൊണ്ടുവരാൻ രക്ഷിതാക്കൾക്കു സാധിക്കുന്നതാണ്.

ഇവിടെ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്. ഇത്തരം കുട്ടികൾക്കാണു പ്രത്യേക പരിഗണന കൊടുത്ത് അവരുടെ അഭിരുചികൾ മനസ്സിലാക്കി അവരുടെ കഴിവിനെ പ്രോൽസാഹിച്ചു മുന്നേറാൻ ഒരു സാഹചര്യം ഉണ്ടാക്കിക്കൊടുക്കേണ്ടത് 40 മിനിറ്റു ദൈർഘ്യമുള്ള ഒരു പീരിയഡിനുള്ളിൽ ഒരു ടീച്ചർക്ക് മാത്രം ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതല്ല ഇത്തരം കുട്ടികളുടെ learning disabilities. പഠിക്കാനുള്ള മരുന്ന് ഇന്നേ വരെ ആരുംകണ്ടെത്തിയിട്ടില്ലെങ്കിലും, പഠിക്കാനുള്ള സാഹചര്യവും, ഒരു സഹായവും കൂടെത്തന്നെ വേണ്ടത്ര സ്നേഹവും കൊടുത്താൽ ഏതൊരു കുട്ടിക്കും അവനിലുള്ള ബുദ്ധിയും കഴിവും ഉപയോഗിച്ച് അവനിഷ്ടപ്പെട്ട മേഖലയിൽ എത്തിപ്പിടിക്കാൻ വലിയ പ്രയാസമൊന്നും ഉണ്ടാവില്ല.

Lovely

ഇതിനായി കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടവും വളരെ വിശദമായി പഠിച്ചു മുന്നോട്ട് കൊണ്ടുപോവേണ്ടതാണ്. ഈ കുട്ടികളുടെ മാനസിക സംഘർഷങ്ങൾ മനസ്സിലാക്കുകയും, പoന വൈകല്യങ്ങളെ കുറിച്ച് കൂടുതൽ വിവരം ശേഖരിക്കുകയും ചെയ്യുക.ഇത്തരം കുട്ടികളിലെ ഓരോ നല്ല പ്രവർത്തനവും അപ്പപ്പോൾ തന്നെ അഭിനന്ദിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക. പഠിക്കാൻ പിന്നോക്കമാണെങ്കിലും മറ്റു പല കഴിവുകളും അവർക്കുണ്ടാവാം, അതിലൊക്കെ അവസരം ഉണ്ടാക്കികൊടുക്കുക .

കേട്ടു പഠിക്കാൻ താൽപര്യമുള്ള കുട്ടിക്കു വായിച്ചു കൊടുക്കുകയും കണ്ട് പഠിക്കാൻ താൽപര്യമുള്ള കുട്ടിക്കു വിശ്വലായി പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക. ദിനചര്യകൾ കൃത്യമായി ചെയ്യാൻ ഒരു ടൈം ടേബിൾ ഉണ്ടാക്കി കുട്ടിയെ follow up ചെയ്യുക. കുട്ടികളോട് തുറന്നു സംസാരിക്കുകയും ആത്മാർത്ഥതയോടെ പെരുമാറുകയും ചെയ്യുക. അവരുടെ കുറവുകളെ അംഗീകരിക്കാൻ അവരെ പഠിപ്പിക്കുകയും കഴിവുകളെ ചൂണ്ടിക്കാട്ടി ഉൽസാഹവും പ്രചോദനവും കൊടുക്കുകയും ചെയ്യുക.

സ്കൂൾ അതോറിറ്റിയുമായും ക്ലാസ് ടീച്ചറുമായും കാര്യങ്ങൾ ചർച്ച ചെയ്തു പരിഹരിക്കേണ്ടവ അപ്പപ്പോൾ തന്നെ ചെയ്തു തീർക്കുക. പഠിക്കാനുള്ള സ്റ്റഡി ടേബിൾ കൊടുക്കുകയും അവിടത്തന്നെ സ്ഥിരമായി ഇരിക്കാനും, പഠിക്കാൻ പ്രോൽസാഹിപ്പിക്കുകയും ചെയ്യുക . കുട്ടിയുടെ പഠനമുറിയിൽ ഒരു നോട്ടീസ് ബോർഡ് വെക്കുകയും അന്നന്നത്തെ വർക്ക് അക്കമിട്ട് എഴുതി വെക്കുകയും ചെയ്യുക. എങ്കിലും ഏൽപിച്ച വർക്ക് ചെയ്യാതെ വന്നാൽ രക്ഷിതാക്കൾ സമീപനം പാലിക്കുക. കുട്ടിയുടെ മാനസികാവസ്ഥ കണക്കിലെടുക്കുക. പ0ന വൈകല്യം ആ കുട്ടിയുടേയോ രക്ഷിതാക്കളുടേയോ ഉപേക്ഷകൊണ്ടുണ്ടാവുന്നതല്ല ,അതു കൊണ്ടു തന്നെ പരസ്പരം പഴി പറയാതെ, കുട്ടിയെ കുറ്റപ്പെടുത്താതെ, ഉള്ള കഴിവിനെ തിരിച്ചറിഞ്ഞ് അവയെ പ്രോൽസാഹിപ്പിച്ച് മുന്നോട്ട് കൊണ്ടുവരുക.

unbearable grieveness

അല്ലാത്തപക്ഷം ഇത്തരം കുട്ടികളിൽ പല അസ്വഭാവിക പെരുമാറ്റങ്ങളും ഉണ്ടാവാനുള്ള സാധ്യത ഏറി വരുന്നു. ആത്മവിശ്വാസക്കുറവ്, വിവിധ തരം മാനസിക പ്രശ്നങ്ങൾ, ഉൽക്കണ്ഡ, വിഷാദം, പുകവലി, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം ,മുൻ ദേഷ്യം എന്നീ പ്രശ്നങ്ങൾ കൂടി വരുന്നു. പഠന വൈകല്യം നേരത്തേ കണ്ടു പിടിക്കുകയും വേണ്ടത്ര പരിഗണന കൊടുക്കുകയും ചെയ്യുകയാണെങ്കിൽ ഒരു പരിധി വരെ ഇതിനെ മറികടക്കാനും, ഉയർത്തിക്കൊണ്ടുവരാനും സാധിക്കും. ഇത് രക്ഷിതാക്കളുടെയും, ടീച്ചേർസിന്റെയും, സമൂഹത്തിന്റെയും കടമയും ബാധ്യതയുമാണ്.

Ramlas (counsellor) Contact: 854791 0139

ramlavengoli.info
ramlabv.vengoli@gmail.com