കുട്ടികളുടെ മൊബൈൽ ഭ്രമം എങ്ങനെ മാറ്റിയെടുക്കാം….


മിക്ക കുട്ടികളുടെയും ലോകം ഇന്ന് മൊബൈൽ ഫോണിൽ കുടുങ്ങി ചുരുങ്ങി പോവുകയാണ്. സ്ക്രീൻ ഭ്രമം മയക്കുമരുന്നിനേക്കാൾ മാരകമായ പ്രത്യാഖാതങ്ങൾ സൃഷ്ടിക്കുമെന്ന് പ0നങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. അതുകൊണ്ട് രക്ഷിതാക്കൾ കുഞ്ഞുങ്ങളിലെ മൊബൈൽ ഉപയോഗം വളരെ ഗൗരവത്തോടെ കാണേണ്ട ഒരു വിഷയമാണ്. പലപ്പോഴും കുഞ്ഞുങ്ങളെ എളുപ്പത്തിൽ അടക്കിയിരുത്താനുള്ള ഒരു കളിപ്പാട്ടമായിട്ടാണ് അച്ഛന്റെയോ ,അമ്മയുടെ യോ മൊബൈൽ ഫോൺ കുഞ്ഞുങ്ങൾക്ക് നൽകുന്നത്. ഭക്ഷണം കഴിപ്പിക്കാനും, ഉറങ്ങാനും പഠിക്കാനുമൊക്കെ മൊബൈൽ ഓഫർ ചെയ്യുന്ന രക്ഷിതാക്കളെയാണ് എവിടെയും കാണാനാവുന്നത്. ഇതിന്റെ ദൂഷ്യഫലങ്ങൾ എന്തൊക്കെയാണെന്ന് ഇത്തരം രക്ഷിതാക്കൾ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മൊബൈൽ അല്ലെങ്കിൽ സ്ക്രീൻ ലൈറ്റ് അധികം ഉപയോഗിക്കുന്നതിലൂടെയുള്ള 10 പ്രധാനദൂഷ്യ ഫലങ്ങളാണ് പറയാൻ പോവുന്നത്.

 • പതിവായി രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീനിൽ സമയം ചെലവിടുന്ന 1000 കുട്ടികളിൽ നടത്തിയ പഠനത്തിലാണ്, കുട്ടികളിൽ കാണുന്ന മനശാ:ശാസ്ത്രപരമായ പ്രയാസങ്ങൾ വ്യാപകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്
 • മൊബൈലിൽ നിന്നും വരുന്ന ഇലക്ട്രോമാഗ്നറ്റിക്ക് റേഡിയേഷൻ മുതിർന്നവരേക്കാൾ 60% കൂടുതലായി കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. കാരണം കുട്ടികളുടെ തലയോട്ടിക്ക് മുതിർന്നവരേക്കാൾ കട്ടി കുറവായിരിക്കും.
 • മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളിലെ ദീർഘനേരഗാഡ്ജറ്റ് ഉപയോഗം മൂലം ശ്രദ്ധക്കുറവ്, പഠനത്തകരാറുകൾ, ഗ്രഹണശേഷിക്കുറവ്, ഇതു സംബന്ധിച്ച പല പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചൈൽഡ് സൈക്കോളജിസ്റ്റുകൾ പറയുന്നു.
 • ഹൈപ്പർ ആക്റ്റിവിറ്റി പ്രശ്നങ്ങൾ കൂടുതലായി ഇത്തരം കുട്ടികളിൽ കണ്ടുവരുന്നു.
 • ആരോഗ്യമുള്ള മനസ്സും ശരീരവും കുട്ടികളിൽ ഉണ്ടാവണമെങ്കിൽ ശരീരം അനങ്ങിയുള്ള കളികളിൽ ഏർപ്പെടണം. കുട്ടിയുടെ പ്രധാന സാമൂഹ്യ ഇടപെടലാണ് പുറത്തിറങ്ങി കൂട്ടം ചേർന്നുള്ള കളികൾ . കുട്ടിയുടെ മാനസിക വളർച്ചക്ക് വ്യത്യസ്തമായ കളികൾ ആവശ്യമാണ്. ഒന്ന് മനസ്സിലാക്കുക മൊബൈലിൽ ഗെയിം കളിക്കുന്ന കുട്ടികൾക്ക് പുറത്തിറങ്ങി കളിക്കാനുള്ള താൽപര്യം കുറയുന്നു.
 • ദീർഘനേരം വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണതയും, നാർസിസം, നെഗറ്റീവ് ബിഹേവിയർ കൂടി വരുന്നതായും, മാത്രമല്ല ഇവർക്ക് ഭാവനാശേഷി കുറഞ്ഞു വരുന്നതായും കാണപ്പെടുന്നു.
 • വിഷാദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, അസ്വഭാവിക പെരുമാറ്റങ്ങൾ, പിടിവാശി, അമിത ദേഷ്യം, ചെറിയകാര്യങ്ങൾക്കു പോലും വയലന്റാവുക, കുറ്റപ്പെടുത്തലുകൾ സഹിക്കാനാവുന്നില്ല, സ്വയം മുറിവേൽപ്പിക്കുക, അടങ്ങിയിരിക്കാൻ പറ്റാതെ വരുക, ഇങ്ങനെയുള്ള നെഗറ്റീവ് ബിഹേവിയർ ഇത്തരം കുട്ടികളിൽ ഏറിവരുന്നു.
 • ആളുകളെ കൊല്ലുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോകളും ഗെയിമുകളും കുട്ടികളെ ദേഷ്യക്കാരും ആക്രമണ സ്വഭാവമുള്ള കുട്ടികളാക്കി മാറ്റാൻ കാരണമാവുന്നു.
 • സ്ക്രീനിൽ നിന്നും കണ്ട കാഴ്ചകൾ അനുകരിക്കാൻ ശ്രമിക്കുന്നു. കാർ റൈസ് ഗെയിം കളിക്കുന്ന കുട്ടികൾ റോഡിൽ ഇറങ്ങുമ്പോൾ ‘പോയി ഇടിക്ക് ഇടിച്ചു പൊളിക്ക് ‘ എന്നൊക്കെ ആവേശം കൊള്ളാൻ കാരണം ഇത്തരം ഗെയിം അല്ലെങ്കിൽ ഇതുപോലുള്ള ചിത്രീകരണങ്ങൾ കാണുന്നതിലൂടെയാവാംഇങ്ങനെയുള്ള വൈകാരികമായ ചിന്തകളും ചിലപ്പോൾ മരവിപ്പും കാണിക്കുന്നു.
 • ഇന്റർനെറ്റ് ഉപയോഗത്തിലൂടെ പോൺ വീഡിയോകളും മറ്റു പല അശ്ലീല ചിത്രങ്ങളും കണ്ട് കുട്ടികൾ പല ലൈoഗിക ചൂഷണത്തിനും, പീഡനത്തിനും ഇരയാവാൻ സാധ്യത ഏറുന്നു.

കുട്ടികൾ ചെറുപ്പമാണ്, അവരുടെ അനുഭവസമ്പത്തും ചെറുതാണ്. അതു കൊണ്ട് തന്നെ ലോക പരിചയവും വളരെ കുറവായിരിക്കും .അതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കാനല്ലാതെ ,അവ പരിഹരിക്കാനുള്ള സാമൂഹ്യശേഷികൾ കുട്ടികളിൽ വളരെ പരിമിതമായിരിക്കും. അതുകൊണ്ടു തന്നെ കുട്ടികൾ മൊബൈൽ ഉപയോഗിക്കുമ്പോൾ അവർ എന്തൊക്കെയാണ് കാണുന്നതെന്ന് രക്ഷിതാക്കൾ നിർബന്ധമായും ശ്രദ്ധിക്കണം. നിങ്ങളുടെ ശ്രദ്ധ പതിയേണ്ടത് എവിടെയൊക്കെയെന്ന് നമുക്ക് നോക്കാം.

 1. സ്ക്രീൻ കാണാൻ സമയ പരിധി വെക്കണം. ഒരു ദിവസം മാക്സിമം 1 മണിക്കൂർ മാത്രം.
 2. രക്ഷിതാക്കളുടെ കൺവെട്ടത്തിൽ ആയിരിക്കണം ഇൻറർനെറ്റ് ഉപയോഗം.
 3. കുട്ടി തനിച്ചു കിടക്കുന്ന റൂമിൽ മൊബൈലോ, ലാപ്ടോപ് മുതലായവ വെക്കരുത്.
 4. കുട്ടികൾ കാണുന്നത് എന്തായിരുന്നുവെന്ന് കൃത്യമായി ഹിസ്റ്ററി ചെക്ക് ചെയ്യണം
 5. ഒരു പ്രയോജനവും ഇല്ലാത്ത അടിയും ഇടിയും വെടിവെപ്പും ഉള്ള ഗെയിമുകൾ കാണുന്നതിനു പകരം ഉപയോഗപ്രദമായ വീഡിയോകൾ കാണാൻ പ്രേരിപ്പിക്കുക.
 6. കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ആർട്ട് ,ക്രാഫ്റ്റ് ,കുക്കിംഗ് അല്ലെങ്കിൽ മ്യൂസിക് ഇതു പോലെത്തെ പ്രയോജനപ്പെടുന്ന കാര്യങ്ങളിൽ ഇൻവോൾവാകാൻ പ്രേരിപ്പിക്കുക.
 7. കുട്ടിയിൽ തെറ്റുകൾ എന്തെങ്കിലും കണ്ടെത്തിയാൻ പെട്ടെന്നു ഫോൺ വാങ്ങി വെക്കരുത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുo. പകരം തെറ്റ് എന്താണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. പിന്നെയും ആവർത്തിക്കുകയാണെങ്കിൽ കർശന നടപടി എടുക്കാവുന്നതാണ്.
 8. 18 വയസിനു താഴെയുള്ള കുട്ടി ഫേസ്ബുക്ക് എക്കൗണ്ട് എടുക്കുകയാണെങ്കിൽ മുതിർന്നവരുടെ സഹായത്തോടെ മാത്രമേ അനുവദിക്കാൻ പാടുള്ളൂ. അല്ലാത്ത പക്ഷം ഫേസ്ബുക്ക് എക്കൗണ്ട് കുട്ടി ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണ് എന്നോർക്കുക.
 9. സൈബർ നിയമങ്ങൾ കുട്ടിയെ വ്യക്തമായി പറഞ്ഞ് മനസ്സിലാക്കുക.
 10. പലതരത്തിലുള്ള മരണക്കളി ഇൻറർനെറ്റിൽ ലഭ്യമാണ്. ഒരു കാരണവശാലും ഇത്തരം കളികളിൽ ഏർപ്പെടാതിരിക്കാൻ കുട്ടിയെ ശ്രദ്ധിക്കുക.

കുട്ടിക്ക് സ്വന്തമായി മൊബൈൽ ഉപയോഗിക്കാം. എപ്പോൾ?

ഒരു കുട്ടിക്ക് മൊബൈൽ ഫോൺ സ്വന്തമായി വാങ്ങിക്കൊടുക്കുമ്പോൾ ,ഒന്നാമതായി കുട്ടിക്ക് വയസ്സും പക്വതയും കൈവരിച്ചിട്ടുണ്ടോ? തെറ്റും ശരിയും തിരിച്ചറിയാൻ കഴിവുണ്ടോ? എന്നൊക്കെ രക്ഷിതാക്കൾ നോക്കേണ്ടത് അത്യാവശ്യമാണ്.

കുട്ടിക്ക് ഒരു മൊബൈൽ കൈയിൽ കിട്ടുമ്പോൾ തോന്നുന്നതെന്താണ്?…..

പെട്ടെന്ന് വലിയൊരു ലോകം അവരുടെ മുമ്പിൽ തുറക്കപ്പെടുകയാണ്……. വലിയൊരു ആൾ കൂട്ടത്തോടാണ് കുട്ടി സംവദിക്കാൻ പോവുന്നത്. അവിടെ കുട്ടിക്ക് ശരിയേതു്, തെറ്റേത് എന്ന് തരം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അതിനെ പറഞ്ഞു പഠിപ്പിച്ച് കുട്ടിയെ ബോധവാനാക്കണം.

മൊബൈൽ ഉപയോഗം എങ്ങനെ കുട്ടികളിൽ കുറച്ചു കൊണ്ടു വരാം എന്നു നോക്കാം…..

amazon.in
 1. ഒന്നാമതായി കുഞ്ഞുങ്ങൾക്ക് വേണ്ട സ്നേഹവും ലാളനയും കൊടുത്ത് രക്ഷിതാക്കൾ തന്നെ കുട്ടികളെ വളർത്തുക.
 2. കുഞ്ഞുങ്ങൾക്കു മുമ്പിൽ രക്ഷിതാക്കൾ ഏറെ നേരം മൊബൈലിൽ കുത്തിയിരിക്കുന്നത് കുറയ്ക്കുക. കാരണം കുട്ടികൾ ഇതു കണ്ടു വളരുമ്പോൾ സ്വാഭാവികമായും ഇത്തരം കുട്ടികൾക്ക് മൊബൈലിനോട് ആകർഷണം തോന്നും.
 3. കുറച്ചു സമയം കുട്ടികളുമായി പുറത്തു കളിക്കുക. എത്ര തിരക്കുള്ളവരാണെങ്കിലും കുട്ടികളുടെ കൂടെ കുറച്ച് സമയം പങ്കിടുവാൻ സമയം കണ്ടെത്തുക.

4 .പുതിയ തരം കളികൾ കണ്ടെത്തി കുട്ടികളെ അതിലേക്ക് ആകർഷിക്കുക. വായന ശീലം ഉണ്ടാക്കി എടുക്കുക.

5 . കുട്ടികളെ കൂട്ടി ചെറിയ ഔട്ടിങ്ങിനൊക്കെ ഇടക്ക് പോവുക. കുട്ടികളോട് ധാരാളം സംസാരിക്കുക.

6. എന്റെ കൂട്ടുകാർക്കൊക്കെ മൊബൈൽ ഉണ്ട്. അതുകൊണ്ട് എനിക്കും വേണം എന്ന് വാശി പിടിക്കുന്ന കുട്ടികളാണിപ്പോൾ നമുക്ക് ചുറ്റും.. ഇത്തരം വാശിക്ക് വഴങ്ങരുത്. മൊബൈലിന്റെ ആവശ്യമറിഞ്ഞു വാങ്ങിക്കൊടുക്കുക.

7 . എന്നിട്ടും കുട്ടിയുടെ മൊബൈൻ ഭ്രമം കുറയുന്നില്ലെങ്കിൽ ഒരു മനശാ: ശാസ്ത്രജ്ഞനെ കാണിച്ച് കുട്ടിക്ക് വേണ്ട ഉപദേശം കൊടുക്കുക.

രക്ഷിതാക്കൾ ഒന്നോർക്കുക. നിങ്ങളുടെ കുട്ടി നിങ്ങളുടേതും ,നിങ്ങളുടെ കുട്ടിയുടെ ഭാവി നിങ്ങളുടെ കൈകളിലുമാണ് എന്ന പൂർണ്ണ വിശ്വാസം നിങ്ങൾക്കുണ്ടാവുക.

by ramlas blossom