സ്ത്രീ സ്വാതന്ത്ര്യ ചിന്തകൾ


ആദ്യം ജോലി പിന്നെ കല്യാണം. സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി ഉണ്ടായേ മതിയാവൂ…… ഇങ്ങനെ ചിന്തിക്കുന്ന എത്ര വനിതകളുണ്ട്?….

നിങ്ങൾ നിങ്ങളുടെ സ്വന്തം ആവശ്യത്തിനു മറ്റുള്ളവരുടെ മുൻപിൽ തലകുനിച്ച് , കൈ നീട്ടി നിൽക്കേണ്ടി വന്നിട്ടുണ്ടോ?… അവരുടെ നെറ്റി ചുളിഞ്ഞ നോട്ടത്തിനു മുൻപിൽ ചൂളിപ്പോയിട്ടുണ്ടോ?… അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഒരു മാറ്റം അനിവാര്യമാണ്.

അതുകൊണ്ടാണ് ഞാനിങ്ങനെ പറഞ്ഞത്.. ആദ്യം ജോലി, പിന്നെ കല്യാണം, കേട്ടോ?…. വിവാഹത്തിനു മുൻപ് കുറച്ച് തീരുമാനങ്ങളൊക്കെ പ്ലാൻ ചെയ്യണം. എന്ത് പ്ലാൻ? എന്നാവും അടുത്ത ചിന്ത, അല്ലേ..?

 • ഒരു ജോലി വേണം. ജോലി ചെയ്ത് സ്വന്തം അക്കൗണ്ടിൽ നാലു കാശുണ്ടായാൽ അതിന്റെയൊരു സന്തോഷം വേറെത്തന്നെയാ… അല്ലേ?.. അത് കൊണ്ട് ജോലി കിട്ടിയിട്ട് മതി കല്യാണം. അല്ലെങ്കിൽ കെട്ടിയോന്റെ മുൻപിൽ ഒരു മൊട്ട് സൂചി വാങ്ങാൻ പോലും കൈ നീട്ടേണ്ടി വരും. ഒരു ജോലിയുണ്ടെങ്കിൽ സ്വന്തം ആവശ്യത്തിനും കുടുംബത്തിന്റെ ആവശ്യത്തിനും ആരുടെ മുൻപിലും കൈ നീട്ടാതെ ജീവിക്കാം. കൂടെയാളുണ്ടായാലും തനിച്ചായാലും ജീവിക്കണമല്ലോ…
 • വിവാഹത്തിനു ശേഷവും ജോലിക്കു പോകണം. ജോലിക്കുപോവാൻ സമ്മതിക്കുന്ന ആളെ മാത്രം കല്ല്യാണം കഴിക്കുക. അങ്ങനെയല്ലെങ്കിൽ വീട്ടുപണിയും ശേഷം ടി.വി സീരിയലും കണ്ടു ആകെ സമനില തെറ്റും. അതു കൊണ്ട് ആണായാലും പെണ്ണായാലും ജോലി വേണം. ജോലിയുണ്ടായാൽ പണം മാത്രമല്ല കിട്ടുന്നത്, വീട്ടിലെ അന്തരീക്ഷത്തിൽ നിന്നും ഒരു മാറ്റവും, സഹപ്രവർത്തകരും കൂടാതെ ഒരുപാടു സുഹൃത്തുക്കളുo പരിചയക്കാരും എല്ലാം കൊണ്ടും ഒരുപാട് സന്തോഷം കിട്ടും
 • തീരുമാനം നിന്റേത്. കുട്ടികൾ എപ്പോൾ വേണമെന്നും ,എത്ര കുട്ടികൾ വേണമെന്നും ഒരു പ്ലാനൊക്കെ വേണം കേട്ടോ?.. എന്നു വെച്ചാൽ വിവാഹശേഷം അവനവന്റെ സാമ്പത്തിക ഭദ്രതയനുസരിച്ചിട്ട് മതി എല്ലാ കാര്യങ്ങളും. കല്യാണം കഴിഞ്ഞ് പത്താം മാസം പ്രസവിക്കണമെന്ന് നിർബന്ധമൊന്നുമില്ല. സ്വസ്ഥമായി പ്രണയിച്ച് മനസ്സിലാക്കി ഒന്ന് സെറ്റിലായിട്ട് മതി കുട്ടികളും ബാക്കി കാര്യങ്ങളും. നിന്റെ കാര്യങ്ങൻ തീരുമാനിക്കേണ്ടത് നീ തന്നെയാണ്.
 • അത്യാവശ്യം പാചകം അറിയണം. നന്നായി പാചകം ചെയ്യാൻ അറിഞ്ഞാൽ ഒരു പരിധിവരെ കുടുംബ കലഹം ഒഴിവാക്കാം. ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാനുള്ള ഒരു ഉപകരണം കൂടിയാണ് പാചകത്തിൽ മികവ് കാണിക്കുന്നത്. അതു കൊണ്ട് വിവാഹത്തിനു മുമ്പ് അത്യാവശ്യം കുക്കിംഗ് ഒക്കെ വശത്താക്കി വെക്കണം.
 • ഡ്രൈവിംഗ്. സ്ത്രീയായിക്കോട്ടെ, ഡ്രൈവിംഗ് പഠിച്ചിരിക്കണം. ട്യൂ വീലറും, കാറും എല്ലാം ഓടിക്കാൻ ലൈസൻസ് എടുക്കണം. വിവാഹം കഴിഞ്ഞ് ഒന്നു് പുറത്ത് പോവാനോ, അതുമല്ലെങ്കിൽ ഷോപ്പിംഗിനോ, ബ്യൂട്ടി പാർലറിലോ പോവാൻ ഭർത്താവിന്റെ ഒഴിവ് കഴിവ് കാത്തിരിക്കേണ്ടല്ലോ… എന്നെ ഒന്ന് പുറത്ത് കൊണ്ടു പോകുമോ? എന്ന് ചോദിക്കുന്നതിന് പകരം, ചേട്ടാ ഞാനൊന്നു പുറത്തു പോയി വേഗം വരാമെന്നു പറയാമല്ലോ…
 • ഉല്ലാസയാത്ര. ഇടക്കൊക്കെ ഒരു ടൂർ പോകണം കേട്ടോ….. ടൂർ എന്നു വെച്ചാൽ ഭർത്താവിന്റെ കൂടെയാവാം, ഫാമിലി ടൂർ പോവാം, അതല്ലെങ്കിൽ നമ്മുടെ സ്വന്തം കൂട്ടുകാരുടെ കൂടെ ഒരുല്ലാസയാത്ര പോവാം. ട്രസ്സ് ഫ്രീയാവാൻ ടൂർ പോവുന്നത് ഏറ്റവും നല്ലതാണ് കേട്ടോ…
 • സ്കിൽ ഫുൾ. സ്റ്റിച്ചിംഗ്, പൈന്റിംഗ്,കരാട്ടെ, ഡാൻസ്, മൂസിക് ഇൻസ്ട്രുമെൻസ്, നീന്തൽ, സൈക്കിളിംഗ് ഇതുപോലുള്ള കുറച്ച് സ്കില്ലുകൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇവയൊക്കെ ജീവിതത്തിനെ മാറ്റുകൂട്ടാൻ ഉപകരിക്കും. അതുകൊണ്ട് ഇതു പോലുള്ളവ സ്വായത്തമാക്കാൻ ഒട്ടും മടിക്കേണ്ട കേട്ടോ..
 • വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ പ്രസവിച്ചു എന്നു വെച്ച് സൗന്ദര്യം സൂക്ഷിക്കാതിരിക്കണ്ട. ശരീരവും സൗന്ദര്യവും സൂക്ഷിക്കുന്നിടത്താണ് കാര്യങ്ങൾ. അത്യാവശ്യം വേണ്ട സൗന്ദര്യ സംരക്ഷണവും, വ്യായാമവും, ആവശ്യമനുസരിച്ചുള്ള ഡയറ്റിംഗും ക്രമീകരിച്ച് മുന്നോട്ട് കൊണ്ടു പോയാൽ 50 വയസ്സിലും 30വയസ്സ്കാരിയെപ്പോലെ സുന്ദരിയായി തിളങ്ങാം. നിങ്ങൾക്കിണങ്ങുന്ന ഡ്രെസ്സ്കോട് തിരഞ്ഞെടുക്കാൻ നിങ്ങൾക്കാവണം. കുറയൊക്കെ ഡ്രസ്സിംഗിലും പെരുമാറ്റത്തിലും ആളെ വിലയിരുത്തും. ഇണങ്ങുന്ന ഡ്രസ്സ് സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകമാണ്.
 • അഭിപ്രായം . സ്വന്തമായി അഭിപ്രായം ഉണ്ടെങ്കിൽ അത് തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കണം. ഭർത്താവ് പറയുന്നത് മാത്രമേ കേൾക്കൂ, സ്വന്തമായി ഒരഭിപ്രായം പറയാൻ ധൈര്യമില്ല എന്നക്കൊയുള്ള കാലം മാറി. സ്വന്തം അഭിപ്രായവും വ്യക്തിത്വവും മാറ്റേണ്ട കാര്യമില്ല. സ്വന്തം ജീവിതത്തിലാണെങ്കിലും വിവാഹ ജീവിതത്തിലാണെങ്കിലും സ്വന്തം അഭിപ്രായം തുറന്നു പറയാൻ ധൈര്യം കാണിക്കണം.
 • പഠനം. പഠിക്കാൻ ഇഷ്ടമുള്ളവരാണെങ്കിൽ വിവാഹം കഴിഞ്ഞെ ന്നുവെച്ച് ആഗ്രഹങ്ങൾ കുഴിച്ചു മൂടേണ്ട കാര്യമില്ല.. പഠിക്കുന്നതിന് കുടുംബ മോ, കുട്ടികളോ,വയസ്സോ ഒരു തടസ്സമല്ല. അപ്പോൾ ഇന്നത്തെക്കാലത്ത് സ്ത്രീയായിപ്പോയി, കല്യാണം കഴിഞ്ഞു, കുട്ടികളായി ,കുടുംബമായി എന്നു പറഞ്ഞ് തന്റെ എല്ലാ ആഗ്രഹളും ഉള്ളിലൊതുക്കി കഴിയേണ്ടവളല്ല ഇന്നത്തെ സ്ത്രീകൾ. കഴിവുള്ള എത്രയോ സ്ത്രീകൾ വീട്ടിനുള്ളിൽ കരിയും പൊടിയും പിടിച്ച് എല്ലാ ആഗ്രഹങ്ങളും കുഴിച്ച് മൂടി ഭർത്താവിനെയുo കുട്ടികളെയും നോക്കി അവരുടെ ഇഷ്ടങ്ങൾക്ക് മാത്രം വഴങ്ങി ജീവിക്കുന്നവരുണ്ട്. അവർക്കു വേണ്ടി മാത്രം സമർപ്പിക്കുന്നു. by
 • ramlas blossom