Attention Deficit Hyperactivity Disorder(പിരു പിരുപ്പ്)

കുട്ടികളിൽ കണ്ടുവരുന്ന ഒരു അസ്വഭാവിക പെരുമാറ്റവും, അതേപോലെത്തന്നെ വേറിട്ട തരത്തിലുള്ള പ്രവർത്തന വൈകല്യവുമാണ് ADHD എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് അധികവും പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നത്. മാത്രമല്ല ആൺകുട്ടികളിലാണ് Hyperactivity & Impulsivity കൂടുതൽ കാണപ്പെടുന്നത്. പക്ഷേ പെൺകുട്ടികളിൽ ഇത് Attention deficit (ശ്രദ്ധക്കുറവ് ) കൂടുതലായി കണ്ടു വരുന്നു. അതു കൊണ്ട് തന്നെ പെൺകുട്ടികൾ പഠനത്തിൽ പിന്നോക്കം പോവുന്നത് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാതെ പോകുന്നതായി കാണപ്പെടുന്നു. അതുകൊണ്ട് ഇത്തരം കുട്ടികളെ വഴക്കു പറയുകയും അടിക്കുകയും ചെയ്യുകയാണ് പതിവ്.

ഒരു കുട്ടിയിൽADHD ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ADHD ഉണ്ടാവാനുള്ള പ്രധാനകാരണം ഈ കുട്ടികളിലെ തലച്ചോറിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളുടെ ഏറ്റക്കുറച്ചിൽ കൊണ്ടുണ്ടാകുന്ന വ്യതിയാനം കൊണ്ടാണെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ബയോളജിക്കലായും , അമ്മയുടെ ഗർഭസമയത്തുണ്ടാകുന്ന ഏതെങ്കിലും ബുദ്ധിമുട്ട് കാരണമോ, അതല്ലങ്കിൽ പ്രിനേറ്റൽ ഡെലിവറി ആയതുകൊണ്ടോ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും പഠനം തെളിയിച്ചിട്ടുണ്ട്.

Attention Deficit Hyperactivity and Impulsivity Disorder; ഇതിൽ പ്രധാനമായി മൂന്നു ഘടകങ്ങൾ ഉണ്ട്.

1. Attention Deficit: ഏകാഗ്രതയില്ലാഴ്മ

2 . Hyperactivity; ഒരിടത്ത് അടങ്ങിയിരിക്കാനാവുന്നില്ല.

3 . Impulsivity; ദേഷ്യവും, ചിന്തിക്കാതെയുള്ള എടുത്തു ചാട്ടവും

ഈ മൂന്നു ഘടകങ്ങൾ ഓരോ കുട്ടിയിലും കൂടിയും കുറഞ്ഞുമിരിക്കും. ചില കുട്ടികൾക്ക് അറ്റൻഷൻ ഡെഫിസിറ്റ് ആയിരിക്കും കൂടുതൽ കാണുക, ചില കുട്ടികളിൽ ഹൈപറാക്റ്റിവിറ്റിയായിരിക്കും കൂടുതൽ, പക്ഷേ ചില കുട്ടികളിൽ എടുത്ത് ചാട്ടവും ദേഷ്യവും ആയിരിക്കും കൂടുതൽ കാണുന്നത്.

നേരെത്തെ സൂചിപ്പിച്ചതു പോലെ തന്നെ നമ്മുടെ തലച്ചോറിന്റെ ന്യൂറോ ട്രാൻസ്മിറ്ററിലുണ്ടാകുന്ന പ്രവർത്തനത്തിൽ വരുന്ന ഒരു ചെറിയ വ്യതിയാനമാണ് ഇതിനു കാരണം. നമ്മുടെ തലച്ചോർ രണ്ട് ഭാഗമായിട്ടാണല്ലോ തരം തിരിച്ചിരിക്കുന്നത്.

Right brain $ Left brain
(Google pic)

Right brain functions:

പ്രധാനമായും സർഗാത്മക കഴിവുകളാണ്, അതായത് ക്രിയേറ്റിവിറ്റി, ഇമാജിനേഷൻ, ഇൻട്യൂഷൻ, ഇൻസൈറ്റ്, മ്യൂസിക് ഇങ്ങനെയുള്ള പ്രവർത്തനത്തിനു മുൻകൈ എടുക്കുന്നു. ഇനി ഇടത്തു ബ്രൈൻ എങ്ങിനെ പ്രവർത്തിക്കുന്നു എന്നു നോക്കാം.

Left Brain functions:

ഇടത്ത് ബ്രൈൻ പ്രധാനമായും ലോജിക്കലാ യി ചിന്തിക്കാനുളള കഴിവിനെ പ്രോൽസാഹിപ്പിക്കുന്നു. അതായത് ഭാഷ, എഴുത്ത്, വായന , സയൻസ്, ഗണിതം , ന്യൂമറിക് എന്നിവ കൈകാര്യം ചെയ്യുന്നു. അതു പോലെ ആശയ വിനിമയത്തിൽ റെസ്പോൺസ് ചെയ്യുന്നതും ഇടത്ത് ബ്രൈൻ ഫംഗ്ഷനിംഗ് ചെയ്യുന്നതിലൂടെയാണ്.

How can Identify your child has ADHD ?

പലപ്പോഴും കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകരാണു് ഈ ADHD എന്ന പ0ന വൈകല്യം കണ്ടു പിടിക്കുന്നത്. കാരണം മാതാപിതാക്കൾക്ക് അവരുടെ കുട്ടികളെ താരതമ്യം ചെയ്യാൻ മറ്റു കുട്ടികൾ ഉണ്ടാവണമെന്നില്ലല്ലോ… സ്കൂളിലാവുമ്പോൾ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്ഥ സ്വഭാവം കാണിക്കുന്ന കുട്ടികളെ ടീച്ചേർസ് പെട്ടെന്ന് കണ്ടു പിടിക്കും. ഇവർക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരുന്നു. അങ്ങനെയാണ് കുട്ടിയെ ഒരു പ്രൊഫഷണൽ സൈക്കോളജിസ്റ്റിനേയോ, കൗൺസിലറെയോ കൺസൾറ്റ് ചെയ്യാൻ അധ്യാപകർ സ്കൂളിൽ നിന്നും രക്ഷിതാക്കളോട് പറയുന്നത്.

What are the Symptoms of ADHD?

Constant motion: ഒരിടത്ത് അടങ്ങിയിരിക്കാനാവില്ല.

Lack of Concentration: ഏകാഗ്രതയില്ലായ്മ

Talking Excessively: സംസാരം കൂടുതൽ

Frequently Forgetfull: എല്ലാ കാര്യത്തിലും മറവി കൂടുതൽ

Interrupting: മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടിച്ചു കേറി സംസാരിക്കുക.

Intruding: ക്യൂ പാലിക്കാതെ നുഴഞ്ഞു കയറുക.

Trouble Player: കളിസ്ഥലത്ത് നിയമങ്ങൾ അവഗണിക്കുക. അനാവശ്യമായി ഇടിച്ചുകയറുക.

Not Finishing Tasks: ചെയ്യുന്ന ജോലി പൂർത്തീകരിക്കാതിരിക്കുക.

Squirming and Fidgetting : അസ്വസ്ഥത കാണിക്കുക, അല്ലെങ്കിൽ കൈ കൊണ്ട് ഡെസ്കി ലോ , ഡ്രെസ്സിലോ മറ്റോ തിരുപ്പിടിച്ചു കൊണ്ടിരിക്കു ക.

Google Pic

Acting lmpulsively: ചിന്തിക്കാതെ എടുത്ത് ചാടി പ്രവർത്തിക്കുക.

Easily Side Tracked : വായിക്കാൻ കിട്ടിയിലെങ്കിൽ ബബ്ബബ്ബ പറഞ്ഞ് വരിവിട്ടു പോവുക.

Tharezameen per pic

What are the consequense of ADHD?

Attention deficit: ശ്രദ്ധക്കുറവ് എന്ന ഈ ഘടകം പ്രായം കൂടുംതോറും ഇത് കൂടിക്കൂടി വരും അതുകൊണ്ട് ഈ പ്രശ്നം ഇവരുടെ പ0നത്തിനെ ബാധിക്കും, ജോലിയെ ബാധിക്കും.പല മേഖലയിലും ഇവർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരും. സ്കൂളിലാവുമ്പോൾ പുസ്തകം, പെൻ, പെൻസിൽ, സ്കെയിൽ ഇതെല്ലാം ഇവർ കളഞ്ഞു വരും. ജോലി ചെയ്യുകയാണെങ്കിൽ പല കാര്യങ്ങളും വിട്ടു പോവും, മറന്നു പോവും. ഒരു പക്ഷേ ഇത് ഇവരുടെ ജീവിത രീതിയെ തന്നെ ബാധിക്കാൻ സാധ്യത ഏറി വരുന്നു.

Hyperactivity: പിരു പിരുപ്പ് അല്ലെങ്കിൽ ഓവറാക്റ്റിവ് ഈയൊരു ഘടകം പ്രായം കൂടുന്നതിനനുസരിച്ച് കുറഞ്ഞ് വരുന്നതാണ്. കുട്ടികൾക്ക് പക്വത വരുന്നതിനനുസരിച്ച് പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നതാണ്.

Impulsivity: ഈയൊരു ഘടകം വലിയൊരു പ്രശ്നം തന്നെയാണ്. എന്നു വെച്ചാൽ ഇത് പ്രായം കൂടുംതോറും എടുത്ത് ചാട്ടവും, ദേഷ്യവും കൂടുന്നതായി കണ്ടു വരുന്നു.അമിതമായ ദേഷ്യം പലപ്പോഴും ജീവിതത്തിൽ ഒരു വില്ലനായി നിൽക്കുകയും, Substance Abuse ,Alcohol, Drugs use പോലെയുള്ള തെറ്റായ വഴിയിലേക്ക് വഴുതിപ്പോവാനും സാധ്യത ഏറെയാണ്.

പൊതുവേ ഇത്തരം കുട്ടികൾ എല്ലാ കാര്യങ്ങളിലും വളരെ വേഗത്തിലായിരിക്കും. സ്കൂളിൽ പോവുകയാണെങ്കിൽ ബാഗും കൈയിൽ കിട്ടിയ പുസ്തകവും എടുത്ത് പെട്ടെന്ന് ഓടിപ്പോവും. അധ്യാപകർ എഴുതാനും വായിക്കാനും പറയുമ്പോൾ കുട്ടിയുടെ കൈയിൽ വേണ്ട പുസ്തകമോ പെൻസിലോ ഉണ്ടാവില്ല. വീട്ടിലാണെങ്കിൽ പെട്ടെന്നു എണീറ്റ് എല്ലാ കാര്യവും ചെയ്യും. പക്ഷേ ടോയ്ലറ്റിൽ പോയാൽ ക്ലോസറ്റ് പുഷ് ചെയ്യാൻ മറക്കും. ചിലപ്പോൾ ബ്രഷ് ചെയ്യാൻ മറക്കും. ഇനി ഭക്ഷണം കഴിക്കുകയാണെങ്കിൽ വാരിവലിച്ചു കഴിക്കുന്ന തായി കാണാം .നല്ലവണ്ണം ചവച്ചരച്ചു കഴിക്കാൻ ഇവർക്ക് ക്ഷമയുണ്ടാവില്ല. ഇത്തരം കുട്ടികൾ കലോറി കൂടിയ ഭക്ഷണമാണ് കൂടുതലും ഇഷ്ടപ്പെടുന്നത്. നോൺ വെജിറ്റേറിയനും, ഫാസ്റ്റ്ഫുഡിനോടും ആയിരിക്കും ഇവർ കൂടുതൽ പ്രിയം കാണിക്കുക.

ADHD ഉള്ള കുട്ടികൾക്ക് Learning disabilities അഥവാ പ0ന വൈകല്യങ്ങളും കണ്ടു വരുന്നു. എന്നാൽ ഇത്തരം കുട്ടികൾക്ക് ബുദ്ധിക്ക് കുറവൊന്നുമില്ല എങ്കിലും തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററിലെ വൈരുധ്യ പ്രവർത്തനം കാരണം ചില കാര്യങ്ങൾ ഗ്രഹിക്കാനുള്ള ബുദ്ധിമുട്ട് കാണപ്പെടുന്നു. ഇവ ഏതൊക്കെയെന്നു നോക്കാം.

Dyടlexia: Reading disability, ഇത്തരം കുട്ടികൾക്ക് വായിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. പല അക്ഷരങ്ങളും ഇവർക്ക് മാറിപ്പോവും അല്ലെങ്കിൽ തല തിരിച്ചു വായിക്കും. കൂട്ടി വായിക്കുമ്പോൾ അക്ഷരങ്ങൾ മറന്നു പോവും, വരി വിട്ടു പോവും.

Dysgraphia: writing disabities, എഴുതാനുള്ള ബുദ്ധിമുട്ട് കാണപ്പെടുന്നു. ഇത്തരം കുട്ടികളുടെ നോട്ട് ബുക്കുകൾ പലപ്പോഴും incomplete ആയിരിക്കും, ഒരു ഓർഡറില്ലാതെ എവിടെയൊക്കെയോ കുത്തിക്കുറിച്ച് വെക്കും. വാക്കുകൾക്കിടയിൽ ഗ്യാപ് കൊടുക്കാതെ നിരത്തിയെഴുതും. അമർത്തിയെഴുതി പലപ്പോഴും നോട്ട് ബുക്ക് കീറിപ്പോവും. എഴുതുമ്പോൾ അക്ഷരങ്ങൾ മനസ്സിൽ കേറി വരാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നു. slow writing ആയതു കൊണ്ട് ബ്ലാക്ക് ബോർഡ് കോപി ചെയ്യാൻ പറ്റാതെ വരുന്നു. ബെല്ലടിക്കുന്നതിന് മുമ്പ് കുട്ടിക്ക് എഴുതാനാവില്ല. അത്കൊണ്ട് ടീച്ചേർസിന്റെ വഴക്ക് എപ്പോഴുംകേൾക്കേണ്ടിവരുന്നു.

Dyscalculia: Mathematical disabilities, കണക്കു കൂട്ടാനും, കുറക്കാനും, ഹരിക്കാനും ഇത്തരം കുട്ടികൾക്ക് ബുദ്ധിമുട്ട് കാണപ്പെടുന്നു. ക്യൂ പാലിക്കാനും, റൂൾസും റിഗുലേഷൻ പാലിക്കാനും ഇവർക്ക് വലിയ ബുദ്ധിമുട്ടാണ്.

ഇത്തരം കുട്ടികൾ കളിക്കാൻ മിടുക്കരാണെങ്കിൽ കൂടിയും ശ്രദ്ധക്കുറവും, മറവിയും കാരണം തെറ്റുകൾ വരുത്തിക്കൊണ്ടിരിക്കും. അതു കൊണ്ട് ഒരു ടീമിൽ കളിക്കാനുള്ള അവസരം നഷ്ടപ്പെടാൻ സാധ്യത കൂടുതലാവുന്നു.

Google pic

Solutions( (പരിഹാര മാർഗ്ഗങ്ങൾ)

Attention ( ശ്രദ്ധ) ഉണ്ടാക്കിയെടുക്കാൻ കുറച്ച് കാര്യങ്ങൾ. Reduce Screen Time: TV, computer, Vedio Game, and Mobile എന്നീ സ്ക്രീൻ വിശ്വൽസ് പരമാവധി കുറക്കുക. കാരണം സ്ക്രീനിലുള്ള content മാറി മറിഞ്ഞു കൊണ്ടിരിക്കും, അതിനൊടൊപ്പം കുട്ടിയുടെ മനസ്സ് മാറിക്കൊണ്ടിരിക്കും. ഏകാഗ്രത ഉണ്ടാക്കിയെടുക്കാൻ പുസ്തകങ്ങൾ വായിപ്പിക്കാം. ഇവിടെ അക്ഷരങ്ങളും പേജുകളും ക്രമാതീതമായി മാത്രമേ മാറുകയുള്ളു. വായിക്കുമ്പോൾ വിരലോ സ്കെയിലോ വെച്ച് വരികൾ തെറ്റാതെ ശ്രദ്ധ കൂട്ടാം.

* Hyperactivity: ഒരിടത്ത് അടങ്ങിയിരിക്കുന്നതിനു വേണ്ടി കുട്ടിയുടെ കൂടെ ചെസ്സ് കളിക്കാം. പാമ്പും കോണിയും കളിക്കാം. പടം വരക്കാൻ പ്രേരിപ്പിക്കാം. Brain skill വർദ്ധിപ്പിക്കാനുള്ള Pussles വാങ്ങിക്കൊടുക്കാം. എങ്കിലും ഒരു കണ്ടീഷൻ വെക്കണം. ഇത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കണം. ഓരോ ടാസ്ക് പൂർത്തിയാക്കിയാൽ പ്രോൽസാഹന സമ്മാനങ്ങൾ ഓഫർ ചെയ്യാം. ഇവയൊക്കെ ഒരിടത്ത് അടങ്ങിയിരിക്കാനുള്ള മാർഗ്ഗങ്ങളാണ്.

* Impulsivity: ഇത്തരം കുട്ടികൾക്ക് ക്ഷമ വളരെ കുറവായിരിക്കും. അതു കൊണ്ട് തന്നെ ഇവരുടെAttention span ശരാശരി 10 മുതൽ 15 മിനുട്ടിന് ഇടയിലുള്ള സമയമായിരിക്കും. അതിനാൽ ഓരോ പത്തു മിനിട്ടിൽ ഒരു 2 മിനിട്ട് ബ്രേക്ക് കൊടുക്കണം. വെള്ളം കുടിക്കാനോ ടോയ്ലറ്റിൽ പോവാനോ അനുവദിക്കാം. ഈ ബ്രേക്കിൽ പുറത്ത് പോവാനോ screen കാണാനോ അനുവദിക്കരുത്. ഇങ്ങനെ ഒരു മണിക്കൂർ 4 session ആയിട്ട് ആക്റ്റിവിറ്റീസ് കൊടുത്ത് കുട്ടിയെ പഠനത്തിൽ താല്പര്യം ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇവരുടെ ശ്രദ്ധ തിരിഞ്ഞു പോവുകയാണെങ്കിൽ പേര് വിളിക്കുകയോ, ദേഹത്ത് തട്ടുകയോ ചെയ്താൽ കുട്ടിയുടെ ശ്രദ്ധ വീണ്ടെടുക്കാവുന്നതാണ്.1:1 എന്ന തോതിൽ ഒരു കുട്ടിക്ക് ഒരു ട്യൂട്ടർ എന്ന concept ആണ് ഇത്തരം കുട്ടികൾക് അനുയോജ്യമായത്. ഇതെല്ലാം Behavioral Therapy – യിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. അപ്പോൾ പേരൻറ്സ് അവരുടെ സമയം കുട്ടിക്കു വേണ്ടി കണ്ടെത്തണം. അല്ലെങ്കിൽ ഒരു കൗൺസിലറുടെ സഹായത്തോടെ കുട്ടിയുടെ ചികിൽസ ആരംഭിക്കാവുന്നതാണ്. രണ്ടോ മൂന്നോ മാസം trial period ആയി വെക്കാം. ഈ trial – ന് level – 1 എന്നാണ് പറയുന്നത്.

ADHD എന്ന ഈ Disorder കുറച്ച് കൂടി moderate or Severe ആണെങ്കിൽ മരുന്നുകളിലേക്ക് പോവേണ്ടി വരും. പാർശ്വഫലങ്ങൾ ഒട്ടും ഇല്ലാത്ത മരുന്നുകളാണ് ഇത്തരം രോഗത്തിനു ഉപയോഗിക്കുന്നത്. ഒരു psychiatrist അല്ലെങ്കിൽ ഒരു paediatrician ,ഇവരുടെ സഹായത്തോടെ Medication എടുക്കാവുന്നതാണ്.

conclusion

ADHD വലിയൊരു രോഗമല്ല, എങ്കിലും എത്രയും നേരെത്തെ തന്നെ കുഞ്ഞുങ്ങളിലുള്ള ഈ അസ്വഭാവിക പെരുമാറ്റം കണ്ടു പിടിച്ച് കൃത്യസമയത്ത് തന്നെ ട്രയിനിംഗും, ചികിൽസയും, ബിഹേവിയറൽ തെറാപിയും കൊടുക്കുകയാണെങ്കിൽ കുട്ടികൾക്ക് അവരുടെ പ0ന കാര്യങ്ങൾ സുഖമമായി മുന്നോട്ട് കൊണ്ടുപോവാനും അവരുടെ കരിയറിൽ ശോഭിക്കാനും കഴിയുന്നതാണ്. അതിനായി രക്ഷിതാക്കളും, അധ്യാപകരും, സമൂഹവും ഒരു പോലെ മുൻകൈ എടുത്ത് കുട്ടികളുടെ ഭാവിക്കു വേണ്ടി പ്രവർത്തിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയാണ് എന്ന് ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു

by

ramlasblossom

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.