കുട്ടികളിലുള്ള വാശിയും ദേഷ്യവും ഒരു രോഗമാണോ?… ചികിൽസിച്ച് മാറ്റാനാവുമോ?..

കുസൃതിയും വികൃതിയുമില്ലാത്ത കുഞ്ഞുങ്ങൾ വളരെ വിരളമായിരിക്കും അല്ലേ?….

ശരിയാണ്.. കുട്ടികളായാൽ കുറച്ച് കുസൃതിയും വികൃതിയും വാശിയുമൊക്കെയാവാം.

ഇതൊക്കെയില്ലെങ്കിൽ പിന്നെന്ത് കുട്ടികളാ… ഇങ്ങനെയും ചോദിക്കാറുണ്ട് നമ്മൾ. അല്ലേ?….

Third party pic

പക്ഷേ ഈ വികൃതിയും കുസൃതിയും അമിതമായാലോ?….

മൂന്നാം വയസ്സിൽ മൂച്ചി പിരാന്ത് നാലാം വയസ്സിൽ നട്ടപിരാന്ത് എന്നൊക്കെ കുട്ടികളുടെ വികൃതിയെ പേരിട്ടു വിളിക്കാറുണ്ട് അല്ലേ?…

third Party pic

പക്ഷേ പലപ്പോഴും കുട്ടികളുടെ വാശിക്ക് മുമ്പിൽ അഛനമ്മമാർ തോറ്റു കൊടുക്കേണ്ടി വരുന്നത് സാധാരണ കാഴ്ചയാണ്. മറ്റു ആളുകളുടെ മുമ്പിൽ ഒരു നാണക്കേടാവേണ്ട എന്ന് കരുതി അനുവദിച്ചു കൊടുക്കാറുമുണ്ട് രക്ഷിതാക്കളിൽ പലരും . ഇത്തരം കുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താൻ എന്തു ചെയ്യാനാവും അഛനമ്മമാർക്ക്?… നമുക്ക് ഇതിലേക്കൊന്നു കണ്ണു തുറക്കാം.

ഈ വികൃതി അല്ലെങ്കിൽ പിരുപിരുപ്പ് ഒരു സ്വഭാവ വൈകല്യമാണെങ്കിലും ഇതൊരു രോഗത്തിന്റെ ലക്ഷണം കൂടിയാണെന്ന് രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്.

ഈ സ്വഭാവ വൈകല്യത്തെ ഡോക്ടർമാരും മനശാസ്ത്രവിദഗ്ദരും വിളിക്കപ്പെടുന്നത് Attention Deficit Hyperactivity Disorder (ADHD) എന്നാണ്.

തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററിലുള്ള രാസപ്രവർത്തനത്തിന്റെ ഏറ്റക്കുറച്ചിലാണ് ഇതിനു കാരണമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 5% മുതൽ 7% വരെ കുട്ടികളിൽ ഇന്ന് ഈ സ്വഭാവവ്യത്യാസം കണ്ടു വരുന്നു. ഇത്തരം കുട്ടികളുടെ സ്വഭാവ വൈകല്യത്തെ തിരിച്ചറിയാതെ അഥവാ ചികിൽസിക്കാതെ പോവുന്നു എന്നതാണ് ഒരു ദയനീയ അവസ്ഥ നമ്മുടെ ചുറ്റും കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ ഇത്തരം കുട്ടികൾക്ക് സമൂഹത്തിൽ നിന്നും ഒരു അവഹേളനം സഹിക്കേണ്ടി വരികയും അവർ ചിലപ്പോൾ വഴി തെറ്റി സഞ്ചരിക്കാനുള്ള സാധ്യതയും, അതുപോലെ മറ്റു സബ്സ്റ്റൻസ് അബ്യൂസിലേക്കും വഴിമാറിപ്പോവുന്നതായും കണ്ടുവരുന്നു.

Attention deficit: ശ്രദ്ധക്കുറവ് ഒരു പ്രധാന പ്രശ്നമാണ് ഇത്തരം കുട്ടികളിൽ. ഇവർക്ക് ഒരഞ്ചു മിനിറ്റിൽ കൂടുതൽ ശ്രദ്ധ ഒരിടത്തും കേന്ദ്രീകരിക്കാനാവില്ല. ഈ കുട്ടികളുടെ മനസ്സ് എപ്പോഴും ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ ടീച്ചർ പഠിപ്പിക്കുന്നതൊന്നും ഈ കുട്ടിയുടെ ബോധ മനസ്സിലേക്കോ അല്ലെങ്കിൽ ഉപബോധമനസ്സിലേക്കോ എത്തുകയുമില്ല. അങ്ങനെ പ0നം ഒരു പീഡനമാവുന്നു. മണ്ടനെന്നും മടിയനെന്നുമുള്ള പുതിയ പേരുകൾ സ്വീകരിക്കേണ്ടി വരുന്നു. ക്ലാസ്സിൽ എപ്പോഴും ഒരു പരിഹാസ കഥാപാത്രമായി അവതരിക്കപ്പെടുന്നു. അങ്ങനെ പഠനം തന്നെ വേണ്ടെന്നു വെച്ച് സ്കൂൾ drop out ചെയ്യുന്ന കുട്ടികളും നിരവധിയുണ്ട്. മറ്റൊരു പ്രശ്നമാണ് മറവി. ബാഗ്, ടിഫിൻ, പെൻസിൽ, കുട ഇവയൊക്കെ എപ്പോഴും സ്കൂളിൽ മറന്നുവെക്കും. എത്ര പറഞ്ഞാലും ഇവരിത് ആവർത്തിച്ചുകൊണ്ടിരിക്കും . ഇത്തരം കുട്ടികളുടെയൊരു അശ്രദ്ധയും മറവിയും കാരണമാണിത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

Hyperactivity: ഓവറാക്റ്റീവ് അല്ലെങ്കിൽ അമിതമായ വികൃതി, ഇത്തരം കുട്ടികൾക്ക് ഒരിടത്ത് അടങ്ങിയിരിക്കാനാവില്ല. വീട്ടിലായാലും സ്കൂളിലായാലും മറ്റു പൊതുസ്ഥലത്തായാലും ഇവരുടെ പ്രവർത്തനങ്ങൾ ആലസ്യമില്ലാതെ തുടരും. ഓടിയും ചാടിക്കേറിയും തട്ടിച്ചും പൊട്ടിച്ചുo ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടേയിരിക്കും. സഹപാഠികളെയും, ഇളയ കുട്ടികളെയും ഉപദ്രവിക്കും. ഇത്തരം കുട്ടികൾക്കെപ്പോഴുമൊരു പിരുപിരുപ്പായിരിക്കും. അങ്ങനെ എല്ലാവരുടെയും കണ്ണിൽ ഒരു നോട്ടപ്പുള്ളിയായി മാറും ഇത്തരം കുട്ടികൾ

Impulsivity: എടുത്തു ചാട്ടം; അതായത് ആരോട്?, എന്തിന്? എപ്പോൾ എന്നൊന്നും ചിന്തിക്കാതെ പെട്ടെന്നു പ്രതികരിക്കുക. തർക്കുത്തരം പറയുക. ചിന്തിക്കാതെ പ്രവർത്തിക്കക, എന്തിനും ഏതിനും പെട്ടെന്ന് ദേഷ്യം പിടിക്കുക, പല വേണ്ടാത്ത അബദ്ധങ്ങളിലും ചെന്നുചാടുക. കുടുംബത്തിലുള്ളവരുമായോ അല്ലെങ്കിൽ കൂട്ടു കാരുമായോ വഴക്ക് ഉണ്ടാക്കുക. കുടുംബ ബന്ധങ്ങളിലും പ്രശ്നങ്ങൾ നേരിട്ടേക്കാനിടയുണ്ട് ഇത്തരം കുട്ടികൾക്ക്. പെട്ടെന്നുള്ള എടുത്തു ചാട്ടം പലപ്പോഴും വില്ലനായി വരും ഇവർക്ക്. ഇതൊക്കെയാണ് ഈ സ്വഭാവത്തിന്റെ ലക്ഷണങ്ങൾ.

ഈ സ്വഭാവവ്യതിയാനങ്ങൾ ഈ കുട്ടികൾ അറിഞ്ഞു കൊണ്ടു ചെയ്യുന്നതല്ല. ബുദ്ധിയുടെ കുറവുമല്ല. അത് അവരുടെ ബ്രൈനിലുള്ള രാസപ്രവർത്തനത്തിന്റെ ഏറ്റക്കുറച്ചിലാണെന്ന് ഞാൻ മുൻപ് സൂചിപ്പിച്ചുവല്ലോ … രക്ഷിതാക്കളും ടീച്ചേർസും സഹപാഠികളും ഇത്തരം കുട്ടികളെ മനസ്സിലാക്കി ഇവരെയും കൂടെക്കൂട്ടി പ0നപാഠ്യപദ്ധതിയിലേക്ക് നയിക്കുകയാണെങ്കിൽ ഇത്തരം കുട്ടികൾക്കും നല്ലൊരു ഭാവി നിഷ്പ്രയാസം ഉണ്ടാക്കാം. അവർക്കും ഈ സമൂഹത്തിൽ നല്ലൊരു റോൾ കിട്ടുകയും ചെയ്യും.

ADHDയുള്ള കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ നമുക്ക് തിരിച്ചറിയാനാവും. ഇങ്ങനെയൊക്കെയാണെങ്കിലും ഈ കുട്ടികൾ മറ്റു പല മേഖലകളിലും ശോഭിക്കാറുമുണ്ട്. അത് ഒരു പക്ഷേ സ്പോട്സിലാവാം, ഡാൻസിലാവാം ,ചിത്രം വരക്കുന്നതിലാവാം, ചില കുട്ടികൾ മ്യൂസിക് നന്നായി ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇന്ന് ലോകത്ത് അറിയപ്പെടുന്ന പല മഹാൻമാരും ,ബിസിനസ്സ് കാരുംADHD ഉള്ളവരായിരുന്നുവെന്ന് നിങ്ങളിൽ പലരും കേട്ടിട്ടുണ്ടായിരിക്കാം. ആൽബർട്ട് ആൽവാ എഡിസൺ, നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, പിന്നെ സൂപ്പർസ്റ്റാർ അഭിഷേക് ബച്ചൻ ഇങ്ങനെ ഒരു പാട് ഉദാഹരണങ്ങൾ നമുക്ക് എടുത്ത് പറയാനാവും. ഇങ്ങനയൊക്കെയാണെങ്കിലും എത്രയും നേരെത്തെതന്നെ ഈ കുട്ടികളെ ഒരു ഡോക്ടറുടേയോ, പ്രൊഫഷണൽ സൈക്കോളജിസ്റ്റിന്റെ യോ അല്ലെങ്കിൽ ഒരു കൗൺസിലറുടെയോ സാന്നിധ്യത്തിൽ ബിഹേവ്യർ മോഡിഫിക്കേഷൻ ചെയ്യാനാവും. അതിനു വേണ്ട ബിഹേവ്യർ തെറാപിയുണ്ട്. മെഡിസിൻസുണ്ട്. രക്ഷിതാക്കൾക്കും, ടീചേർസിനും, ഇങ്ങിനെയുള്ള കുട്ടികൾക്കും പാലിക്കേണ്ട നിർദ്ദേശങ്ങളും കൗൺസിലിംഗും ഉണ്ട്. കുട്ടികളുടെ പ0നത്തിനും പരിചരണത്തിനും അനിവാര്യമായ എല്ലാ ഘടകങ്ങളും ഉൾക്കൊണ്ട് ഇങ്ങനെയുള്ള കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടുപിടിച്ച് അവർക്കു വേണ്ട പരിചരണം കൊടുക്കുകയും, ആന്റി സോഷ്യൽ ആവാതെ വളർത്തിക്കൊണ്ടുവരാനും സഹായിക്കും. കുട്ടികളുടെ ഇടയിൽ ഇന്ന് കൂടുതലായി കണ്ടുവരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, പുകവലി ഇതുപോലുള്ള മറ്റു പല സബ്സ്റ്റൻസ് അബ്യൂസ് ഇത്തരം കുട്ടികളിൽ കൂടുതലായി കണ്ടു വരുന്നു. എത്രയും നേരെത്തെയുള്ള ഒരു ട്രീറ്റ്മെന്റിലൂടെ പരിഹാരം കണ്ടെത്തിയാൽ ഈ കുട്ടികളുടെ സ്വഭാവത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാനാവും.

അതുകൊണ്ടുതന്നെ സമൂഹവും രക്ഷിതാക്കളും അധ്യാപകരും മനസ്സുവെച്ച് ഇത്തരം കുട്ടികളെ സഹായിക്കുകയാണെങ്കിൽ ഇവരുടെ ഭാവി ജീവിതത്തിനും അതുപോലെത്തന്നെ സമൂഹത്തിനും, രാജ്യത്തിനും നല്ലൊരു പൗരൻമാരെ നഷ്ടപ്പെടുത്താതിരിക്കാം.

by Ramla Blossom , counselor, Contact No: 8547 910 139

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.