നിങ്ങളുടെ കുട്ടി പoനത്തിൽ പിന്നോക്കമാണോ?..

child psychologist

Tharezameen per

മക്കൾ നന്നായി പഠിക്കണം പഠിച്ച് നല്ലൊരു നിലയിൽ എത്തണം എന്നത് എല്ലാ രക്ഷിതാക്കളുടെയും വലിയൊരു സ്വപ്നമാണ്.ഒരു പക്ഷേ നമ്മുക്ക് എത്തിപ്പെടാൻ പറ്റാത്ത മേഖലയിൽ നമ്മുടെ മക്കൾക്ക് എത്തിപ്പെടാനാവും, അങ്ങനെ നമ്മുടെ സ്വപ്നം നമ്മുടെ കുട്ടികളിലൂടെ സാക്ഷാൽകരിക്കപ്പെടാനുള്ള ഒരു തത്രപ്പാട് എല്ലാ രക്ഷിതാക്കളിലും കണ്ടു വരുന്നു, അതു കൊണ്ടു തന്നെ രക്ഷിതാക്കളുടെ അങ്കലാപും പരാതിയും കൂടി വരുന്നു, എന്റെ കുട്ടി പഠിക്കുന്നില്ല, പഠിപ്പിൽ ശ്രദ്ധിക്കുന്നില്ല. മടിയനാണ്, മണ്ടനാണ് എന്നൊക്കെ പറഞ്ഞു കുട്ടികളെ കുറ്റപ്പെടുന്ന ഒരവസ്ഥ പലപ്പോഴും കാണാറുണ്ട്. എന്താനിതിനു കാരണ മെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എന്താണ് ഇത്തരം കുട്ടികളുടെ പ്രശ്നങ്ങൾ? എന്തുകൊണ്ടാണ് ഈ കുട്ടികൾ പഠനത്തിൽ പുറകോട്ട് പോകുന്നത്?

അതിനെക്കുറിച്ചുള്ള ചെറിയൊരു അറിവാണ് ഞാനിവിടെ പങ്കുവെക്കുന്നത്

ഈയൊരു കാര്യം രക്ഷിതാക്കൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ കുട്ടിയും ഒരു വ്യക്തിയാണ്, വ്യത്യസ്ഥ സ്വഭാവവുമാണ്. ഓരോ കുട്ടിയും ജനിക്കുന്നത് വ്യത്യസ്ഥ സ്വഭാവവും , വേറിട്ട അഭിരുചികളുമായിട്ടാണ്.ഒരു രക്ഷിതാവിന്റെ തന്നെ കുട്ടികൾ പല വ്യത്യസ്ഥ കഴിവുകളും സ്വഭാവവുമായിരിക്കും. ഒരാൾ പാടാനുള്ള കഴിവാണെങ്കിൽ മറ്റേയാൾക്ക് വരയ്ക്കാനാവും, അതുമ ല്ലെങ്കിൽ മറ്റേയാൾക്ക് ക്രിയേറ്റീവിൽ ആയിരിക്കും കഴിവ്, അത് കൊണ്ടു തന്നെ ഒരു കുട്ടിയെയും മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യാൻ പാടില്ല എന്നതാണ് ആദ്യമായി എനിക്ക് പറയാനുള്ളത്.

മറ്റൊരു പ്രധാനകാര്യം കുട്ടികളിലുണ്ടാകുന്ന പoന വൈകല്യമാണ്(Learning Disability) . വായിക്കാൻ ബുദ്ധിമുട്ടുണ്ടാവുക (dyslexia), എഴുതാനുള്ള പ്രയാസം (dysgraphia) ,ഗണിത പഠനത്തിലുള്ള പ്രയാസം (dyscalculia), പിരുപിരുപ്പ് ADHD(Attention Deficiency Hyper Activity Desorder), പേടി(Phobia) ഇങ്ങനെ പല വൈകല്യങ്ങൾ കുട്ടികളിൽ കണ്ടു വരുന്നു.

ADHD: ഇത്തരം കുട്ടികൾക്ക്‌ ഒരു പ്രത്യേക കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിമുഖത കാണിക്കും, ഇവർക്ക് അടങ്ങി ഒരു സ്ഥലത്ത് ഇരിക്കാൻ വലിയ ബുദ്ധിമുട്ടാണ്, ഓടിച്ചാടിക്കളിച്ചുകൊണ്ടിരിക്കും, മറ്റുള്ള കുട്ടികളെ പഠിക്കാനും സമ്മതിക്കില്ല, രക്ഷിതാക്കളെയും ടീച്ചേർസിനെയും അനുസരിക്കാനും വിമുഖത കാണിക്കും, പൊതുവേ വികൃതി കുറച്ച് കൂടുതലായിരിക്കും ഇത്തരം കുട്ടികൾക്ക്.

Dyslexia:

ചില കുട്ടികൾക്ക് വായിക്കാൻ ബുദ്ധിമുട്ട് നേരിടും, അക്ഷരങ്ങൾ മനസ്സിൽ നിർത്താൻ ബുദ്ധിമുട്ടാണ്, ഓരോ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ വളരെ പ്രയാസപ്പെടും. mirror reading ഇവരുടെ ഒരു സ്വഭാവമാണ് b വായിക്കുന്നത് dആയിട്ടാവും P വായിക്കുന്നത് q ആയിട്ടും അതുപോലെ ,7, 6, 9, സ,ഡ ഇതുപോലുള്ള അക്ഷരങ്ങൾ എപ്പോഴും മാറിപ്പോവും.പിന്നെ ഊഹിച്ചു വായിക്കൽ ഇവരുടെ ഒരു ശീലമാണ്, ഒരു ഉദാഹരണത്തിനു് സാവധാനം എന്ന വാക്ക് കണ്ടാൽ ഉടനെ സമാധാനം എന്നായിരിക്കും വായിക്കുക.

Dysgraphia: ഈ പ്രശ്നമുള്ള കുട്ടികൾക്ക് എഴുതാൻ വളരെയധികം പ്രയാസം നേരിടും, എപ്പോഴും എഴുതാൻ പിന്നിലാവുo ,പെൻസിലും പെന്നുo പുസ്തകത്തിൽ അമർത്തി എഴുതുകയും അതുകൊണ്ട് തന്നെ പുസ്തകം കീറിപ്പോവുകയും ചെയ്യും, മാത്രമല്ല ഈ കുട്ടികളുടെ നോട്ട് ബുക്ക് എപ്പോഴും അപൂർണമായിരിക്കും, അതു കൊണ്ട് തന്നെ പരീക്ഷക്കു മാർക്ക് വളരെ കുറവായിരിക്കും. ടീച്ചേർസിന്റെ ശകാരം ആവോളം കിട്ടുകയും ചെയ്യും.

Dyscalculia: ഈയൊരു പ്രശ്നമുള്ള കുട്ടികൾക്ക് ഗണിതത്തിൽ (Mathematics)വലിയ ബുദ്ധിമുട്ടാണ്, ചെറിയ സംഖ്യ പോലും കൂട്ടാനും കുറക്കാനും ഹരിക്കാനും ഇവർക്ക് ബുദ്ധിമുട്ടാണ്. അതുപോലെതന്നെ ഓർഡറിൽ എണ്ണാനും എഴുതാനും കഴിയില്ല, ഇങ്ങനെ ഒരു പ്രത്യേക വിഷയത്തിൽ വിഷമം നേരിടുമ്പോൾ കുട്ടിക്ക് ക്ലാസിൽ വരാൻ ഇഷ്ടമില്ലാതാവും തലവേദന, വയറുവേദന എന്നൊക്കെ പറഞ്ഞ് കുട്ടി ക്ലാസിൽ നിന്ന് മാറി നിൽക്കും. ആ വിഷയം പഠിപ്പിക്കുന്ന ടീച്ചറിനോടും ആ വിഷയത്തിനോടും കുട്ടി ഇഷ്ടക്കേട് കാണിച്ചു കൊണ്ടിരിക്കും.

Phobia: ഇതൊരു തരം പേടിയാണ്. പരിക്ഷാ പേടി കണക്കിൽ പേടി, ഉയരത്തിൽ നിൽക്കാൻ പേടി, ചില ടീച്ചേർസിനെ പേടി ഇങ്ങനെ പോവുന്ന ഇവരുടെ കാര്യങ്ങൾ.

ഇങ്ങനെയുള്ള പല പ്രശ്നങ്ങളാണ് പഠന വൈകല്യങ്ങളുള്ള കുട്ടികളിൽ പ്രധാനമായിട്ടു കണ്ടു വരുന്നത്.ഈ കുട്ടികളുടെ പഠന വൈകല്യം തിരിച്ചറിഞ്ഞാൽ ഒരു പ്രൊഫഷണലിസ്റ്റിന്റെ സഹായത്തോടെ ഇത്തരം കുട്ടികൾക്ക് ഒരു റെമഡിയൽ കോച്ചിംഗ് കൊടുക്കുന്നത് നല്ലതായിരിക്കും. ഇത്തരം കുട്ടികൾക്ക് വിശ്വൽ ആയിട്ടും പ്രാക്റ്റിക്കൽ ആയിട്ടും, കുറച്ചു കൂടി രസകരമായിട്ട് പാഠ്യപദ്ധതി തയ്യാറാക്കി, ഒരു പഠന പാഠ്യ ടൈം ടേബിൾ തന്നെ വെക്കുകയാണെങ്കിൽ ഈ കുട്ടികളെയും പഠനത്തിൽ ഒരു പരിധി വരെ മുന്നോട്ട് കൊണ്ടുവരാൻ രക്ഷിതാക്കൾക്കും ടീച്ചേർസിനും കഴിയുന്നതാണ്.

ലേണിംഗ് ടിസബിലിറ്റി പൂർണ്ണമായി മാറ്റാനാവില്ലെങ്കിലും, അവരുടെ അഭിരുചി കണ്ടെത്തി ആ കുട്ടികൾക്ക് വേണ്ട പ്രോൽസാഹനം കൊടുത്ത് അവരെയും നല്ല ഒരു വ്യക്തിത്വമുള്ള, കഴിവുള്ള കുട്ടിയായി വളർത്തി കൊണ്ടുവരാൻ രക്ഷിതാക്കൾക്കു സാധിക്കുന്നതാണ്.

ഇവിടെ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്. ഇത്തരം കുട്ടികൾക്കാണു പ്രത്യേക പരിഗണന കൊടുത്ത് അവരുടെ അഭിരുചികൾ മനസ്സിലാക്കി അവരുടെ കഴിവിനെ പ്രോൽസാഹിച്ചു മുന്നേറാൻ ഒരു സാഹചര്യം ഉണ്ടാക്കിക്കൊടുക്കേണ്ടത് 40 മിനിറ്റു ദൈർഘ്യമുള്ള ഒരു പീരിയഡിനുള്ളിൽ ഒരു ടീച്ചർക്ക് മാത്രം ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതല്ല ഇത്തരം കുട്ടികളുടെ learning disabilities. പഠിക്കാനുള്ള മരുന്ന് ഇന്നേ വരെ ആരുംകണ്ടെത്തിയിട്ടില്ലെങ്കിലും, പഠിക്കാനുള്ള സാഹചര്യവും, ഒരു സഹായവും കൂടെത്തന്നെ വേണ്ടത്ര സ്നേഹവും കൊടുത്താൽ ഏതൊരു കുട്ടിക്കും അവനിലുള്ള ബുദ്ധിയും കഴിവും ഉപയോഗിച്ച് അവനിഷ്ടപ്പെട്ട മേഖലയിൽ എത്തിപ്പിടിക്കാൻ വലിയ പ്രയാസമൊന്നും ഉണ്ടാവില്ല.

Lovely

ഇതിനായി കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടവും വളരെ വിശദമായി പഠിച്ചു മുന്നോട്ട് കൊണ്ടുപോവേണ്ടതാണ്. ഈ കുട്ടികളുടെ മാനസിക സംഘർഷങ്ങൾ മനസ്സിലാക്കുകയും, പoന വൈകല്യങ്ങളെ കുറിച്ച് കൂടുതൽ വിവരം ശേഖരിക്കുകയും ചെയ്യുക.ഇത്തരം കുട്ടികളിലെ ഓരോ നല്ല പ്രവർത്തനവും അപ്പപ്പോൾ തന്നെ അഭിനന്ദിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക. പഠിക്കാൻ പിന്നോക്കമാണെങ്കിലും മറ്റു പല കഴിവുകളും അവർക്കുണ്ടാവാം, അതിലൊക്കെ അവസരം ഉണ്ടാക്കികൊടുക്കുക .

കേട്ടു പഠിക്കാൻ താൽപര്യമുള്ള കുട്ടിക്കു വായിച്ചു കൊടുക്കുകയും കണ്ട് പഠിക്കാൻ താൽപര്യമുള്ള കുട്ടിക്കു വിശ്വലായി പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക. ദിനചര്യകൾ കൃത്യമായി ചെയ്യാൻ ഒരു ടൈം ടേബിൾ ഉണ്ടാക്കി കുട്ടിയെ follow up ചെയ്യുക. കുട്ടികളോട് തുറന്നു സംസാരിക്കുകയും ആത്മാർത്ഥതയോടെ പെരുമാറുകയും ചെയ്യുക. അവരുടെ കുറവുകളെ അംഗീകരിക്കാൻ അവരെ പഠിപ്പിക്കുകയും കഴിവുകളെ ചൂണ്ടിക്കാട്ടി ഉൽസാഹവും പ്രചോദനവും കൊടുക്കുകയും ചെയ്യുക.

സ്കൂൾ അതോറിറ്റിയുമായും ക്ലാസ് ടീച്ചറുമായും കാര്യങ്ങൾ ചർച്ച ചെയ്തു പരിഹരിക്കേണ്ടവ അപ്പപ്പോൾ തന്നെ ചെയ്തു തീർക്കുക. പഠിക്കാനുള്ള സ്റ്റഡി ടേബിൾ കൊടുക്കുകയും അവിടത്തന്നെ സ്ഥിരമായി ഇരിക്കാനും, പഠിക്കാൻ പ്രോൽസാഹിപ്പിക്കുകയും ചെയ്യുക . കുട്ടിയുടെ പഠനമുറിയിൽ ഒരു നോട്ടീസ് ബോർഡ് വെക്കുകയും അന്നന്നത്തെ വർക്ക് അക്കമിട്ട് എഴുതി വെക്കുകയും ചെയ്യുക. എങ്കിലും ഏൽപിച്ച വർക്ക് ചെയ്യാതെ വന്നാൽ രക്ഷിതാക്കൾ സമീപനം പാലിക്കുക. കുട്ടിയുടെ മാനസികാവസ്ഥ കണക്കിലെടുക്കുക. പ0ന വൈകല്യം ആ കുട്ടിയുടേയോ രക്ഷിതാക്കളുടേയോ ഉപേക്ഷകൊണ്ടുണ്ടാവുന്നതല്ല ,അതു കൊണ്ടു തന്നെ പരസ്പരം പഴി പറയാതെ, കുട്ടിയെ കുറ്റപ്പെടുത്താതെ, ഉള്ള കഴിവിനെ തിരിച്ചറിഞ്ഞ് അവയെ പ്രോൽസാഹിപ്പിച്ച് മുന്നോട്ട് കൊണ്ടുവരുക.

unbearable grieveness

അല്ലാത്തപക്ഷം ഇത്തരം കുട്ടികളിൽ പല അസ്വഭാവിക പെരുമാറ്റങ്ങളും ഉണ്ടാവാനുള്ള സാധ്യത ഏറി വരുന്നു. ആത്മവിശ്വാസക്കുറവ്, വിവിധ തരം മാനസിക പ്രശ്നങ്ങൾ, ഉൽക്കണ്ഡ, വിഷാദം, പുകവലി, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം ,മുൻ ദേഷ്യം എന്നീ പ്രശ്നങ്ങൾ കൂടി വരുന്നു. പഠന വൈകല്യം നേരത്തേ കണ്ടു പിടിക്കുകയും വേണ്ടത്ര പരിഗണന കൊടുക്കുകയും ചെയ്യുകയാണെങ്കിൽ ഒരു പരിധി വരെ ഇതിനെ മറികടക്കാനും, ഉയർത്തിക്കൊണ്ടുവരാനും സാധിക്കും. ഇത് രക്ഷിതാക്കളുടെയും, ടീച്ചേർസിന്റെയും, സമൂഹത്തിന്റെയും കടമയും ബാധ്യതയുമാണ്.

Ramlas (counsellor) Contact: 854791 0139

ramlavengoli.info
ramlabv.vengoli@gmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.